തളിപ്പറമ്പ:തീച്ചാമുണ്ഡി കോലമണിഞ്ഞ് 101 ലധികം തവണ അഗ്നി പ്രവേശം നടത്തിയ കോലാധാരി പട്ടുവം മുറിയാത്തോടെ സജീഷിനെ ആദരിക്കൽ ഇന്ന്.

പട്ടുവം മുള്ളൂൽ ഇടക്കേ പ്രവൻ തറവാട് ധർമ്മദൈവ ക്ഷേത്രത്തിൽ തീച്ചാമുണ്ഡി കോലം കെട്ടിയതിലാണ് മുപ്പത്തിയെട്ട് കാരനായ സജീഷിന് ആദരവ് സംഘടിപ്പിക്കുന്നത്. കൊയ്യം വിലങ്ങത്തുംചാൽ തറവാടാണ് ആദരിക്കുന്നത്. ഇന്ന് ( ബുധനാഴ്ച) വിലങ്ങത്തുംചാൽ കുന്നുമ്മൽ ചാമുണ്ഡി ക്ഷേത്രത്തിൽ നടക്കുന്ന സംക്രമപൂജയോടനുബന്ധിച്ചാണ് ആദരവ് സംഘടിപ്പിക്കുന്നത്.
മെഡിക്കൽ റപ്പായ സജീഷ് പരേതനായ വി സി പ്രഭാകരൻ്റെയും കെ പി ഗൗരിയുടെയും മകനാണ്. ശിവപ്രിയയാണ് ഭാര്യ.നിത എസ് പ്രഭ മകളാണ് .
sajeesh