ധർമ്മശാല: ആന്തൂർ നഗരസഭ ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ സംയുക്താഭിമുഖ്യത്തിൽ സംരഭക സഭ സംഘടിപ്പിച്ചു.ധർമ്മശാല കെൽക്കോ ഹാളിൽ നടന്ന സഭ നഗരസഭാ അധ്യക്ഷൻ പി.മുകുന്ദന്റെ അധ്യക്ഷതയിൽ ജില്ലാ പഞ്ചായത്ത് അധ്യക്ഷ അഡ്വ. കെ.കെ. രത്നകുമാരി ഉൽഘാടനം നിർവ്വഹിച്ചു.

താലൂക്ക് വ്യവസായകേന്ദ്രം ഓഫീസർ സതീശൻ കോടഞ്ചേരി മുഖ്യപ്രഭാഷണവും വ്യവസായ വികസന ഓഫീസർ സുനിൽ എം വിഷയാവതരണവും നടത്തി. മലിനീകരണ നിയന്ത്രണ ബോർഡ് പ്രതിനിധി രാഹുൽ എം.വി, കെ.എസ് ഇ ബി പ്രതിനിധി അനീഷ് ഇ, കേരള ബാങ്ക് പ്രതിനിധി മധു എൻ എന്നിവർ വിശദീകരണം നടത്തി.
വൈസ് ചെയർപേർസൺ വി.സതീദേവി, സ്ഥിരംസമിതി അധ്യക്ഷന്മാരായ കെ.വി.പ്രേമരാജൻ, എം.ആമിന ടീച്ചർ, പി.കെ. മുഹമ്മദ് കുഞ്ഞി, ഓമന മുരളീധരൻ, കെ.പി.ഉണ്ണികൃഷ്ണൻ, കൗൺസിലർമാരായ ടി.കെ.വി. നാരായണൻ, എം.പി.നളിനി, പി.കെ.മുജീബ് റഹ്മാൻ, കെ.എസ്.എസ്.ഐ.എം പ്രസിഡണ്ട് സി. അബ്ദുൾ കരീം എന്നിവർ ആശംസയർപ്പിച്ച് സംസാരിച്ചു.നഗരസഭാ സെക്രട്ടറി പി.എൻ അനീഷ് സ്വാഗതവും അനഖ കിശോർ നന്ദിയും പറഞ്ഞു.
Samrabhak Sabha