ആന്തൂർ നഗരസഭ മാലിന്യ മുക്തം നവകേരളം ജനകീയ ക്യാമ്പയിൻ രണ്ടാം ഘട്ടം നഗരസഭാതല നിർവ്വഹണ സമിതി യോഗം 24.01.25 ന് ഉച്ചയ്ക്ക് 3 മണിക്ക് നഗരസഭ കൗൺസിൽ ഹാളിൽ വെച്ച് നഗരസഭ ചെയർമാൻ പി മുകുന്ദന്റെ അദ്ധ്യക്ഷയിൽ നവകേരള മിഷൻ കണ്ണൂർ ജില്ല കോർഡിനേറ്റർ സോമശേഖരൻ ഉദ്ഘാടനം ചെയ്തു.
യോഗത്തിൽ പി കെ മുഹമ്മദ് കുഞ്ഞി (ആരോഗ്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ) സ്വാഗതവും, നഗരസഭ വൈസ് ചെയർമാൻ വി സതീദേവി ,വികസന കാര്യ സ്റ്റാൻന്റിം കമ്മിറ്റി ചെയർമാൻ പ്രേമരാജൻ മാസ്റ്റർ, അജിത്ത് ടി ക്ലീൻ സിറ്റി മാനേജർ തുടങ്ങിയവർ സംസാരിച്ചു.
സെക്രട്ടറി പി എൻ അനീഷ് റിപ്പോർട്ട് അവതരിപ്പിച്ചു.യോഗത്തിൽ ഹരിത കേരള മിഷൻ ആർ പി ടി ശോഭ സംബന്ധിച്ചു .ജ്യോഷ ജോസഫ് SPHI നന്ദി രേഖപ്പെടുത്തി.
യോഗത്തിൽ കൗൺസിലർമാർ, വിവിധ സർക്കാർ സ്ഥാപന മേധാവികൾ, ഡി.വൈ. എസ്.പി., അസി. എഞ്ചിനീയർ, അയ്യങ്കാളി തൊഴിലുറപ്പ് തൊഴിലാളികൾ, വില്ലേജ് ഓഫീസർമാർ, സി.ഡി.എസ് ചെയർപേർസൺ, എ.ഡി.എസ്. ചെയർ പേർസൺമാർ, ഹരിതകർമ്മ സേന കൺസോർഷ്യം സെക്രട്ടറി,
സഹകരണ ബാങ്ക് പ്രസിഡണ്ടുമാർ, രാഷ്ട്രീയപ്പാർട്ടി പ്രതിനിധികൾ, യുവജന /വിദ്യാർത്ഥി/വനിതാ സംഘടനാ പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.
executive committee organized