വീട്ടിൽ അതിക്രമിച്ചു കയറി യുവതിയെയും മക്കളെയും ചീത്ത വിളിക്കുകയും ഭർത്താവിനെ കൊല്ലും എന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു എന്ന് പരാതിയിൽ രണ്ടുപേർക്കെതിരെ കേസെടുത്തു. കല്യാശ്ശേരി സെൻട്രലിലെ പി കെ സാജിതയുടെ പരാതിയിലാണ് കല്യാശ്ശേരിക്ക് സമീപത്തെ മഷ്റൂക്കിനും കൂടെയുണ്ടായിരുന്ന കണ്ടാലറിയാവുന്ന ആൾക്കുമെതിരെ പോലീസ് കേസെടുത്തത്. ഭർത്താവും ഒന്നാംപ്രതിയും തമ്മിലുള്ള സാമ്പത്തിക ഇടപാടാണ് സംഭവത്തിന് കാരണം
Case against two