തളിപ്പറമ്പ: കുടിശ്ശികയായ ക്ഷാമബത്ത അനുവദിക്കുക, 12 - ) o ശമ്പള പരിഷ്കരണം നടപ്പാക്കുക, സർക്കാർ വിഹിതം ഉറപ്പാക്കി മെഡിസെപ്പ് ചികിത്സ കാര്യക്ഷമമാക്കുക, പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിക്കുക, ആശ്രിത നിയമനം അടിമറിക്കാനുള്ള നീക്കം ഉപേക്ഷിക്കുക, കരാർ - പിൻവാതിൽ നിയമനങ്ങൾ അവസാനിപ്പിക്കുക, വിലക്കയറ്റം തടയുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് സ്റ്റേറ്റ് എംപ്ലോയീസ് & ടീച്ചേഴ്സ് ഓർഗനൈസേഷൻസിൻ്റെ (സെറ്റോ) ആഭിമുഖ്യത്തിൽ 2025 ജനുവരി 22 ന് നടക്കുന്ന പൊതുപണിമുടക്കിൻ്റെ പ്രചരണാർത്ഥമുള്ള വാഹന പ്രചരണ ജാഥക്ക് തളിപ്പറമ്പ മിനി സിവിൽ സ്റ്റേഷന് മുന്നിൽ സ്വീകരണം നല്കി.
സെറ്റോ തളിപ്പറമ്പ താലൂക്ക് ചെയർമാൻ പി.വി. വിനോദിൻ്റെ അധ്യക്ഷതയിൽ എൻ ജി ഒ അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡണ്ട് കെ. കെ. രാജേഷ് ഖന്ന ഉദ്ഘാടനം ചെയ്തു. ജീവനക്കാരുടെ തടഞ്ഞു വെച്ച ആനുകൂല്യങ്ങൾ നേടിയെടുക്കാൻ ഒന്നിച്ചു പോരാടുന്നതിന് പകരം ഇടതുപക്ഷ സംഘടനകൾ മുഖ്യമന്ത്രിക്ക് വാഴ്ത്തുപാട്ട് എഴുതിക്കൊണ്ടിരിക്കുകയാണെന്നും വാഴ്ത്തു പാട്ടുകാരുടെ സ്ഥാനം സിവിൽ സർവ്വീസിൻ്റെ ചവറ്റുകൊട്ടയിലായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സെറ്റോ കണ്ണൂർ ജില്ലാ ചെയർമാർ എൻ പി ഷനീജ്, കൺവീനർ യു.കെ. ബാലചന്ദ്രൻ , ട്രഷറർ അനീസ് മുഹമ്മദ് ,കെ.പി.എസ്.ടി.എ സംസ്ഥാന വൈസ് പ്രസിഡണ്ട് കെ.രമേശൻ മാസ്റ്റർ തുടങ്ങിയവർ ആശംസകളർപ്പിച്ചു. സെറ്റോ താലൂക്ക് കൺവീനർ പി.വി. സജീവൻ മാസ്റ്റർ സ്വാഗതവും വി.വി. ഷാജി നന്ദിയും പറഞ്ഞു
എൻ ജി ഒ അസോസിയേഷൻ ജില്ലാ പ്രസിഡണ്ട് കെ.വി.മഹേഷ്, സംസ്ഥാന സെക്രട്ടേറിയറ്റംഗം കെ.വി. അബ്ദുൾ റഷീദ്, കെ പി . എസ്. ടി.എ ജില്ലാ വൈസ് പ്രസിഡണ്ടുമാരായ കെ.വി. മെസ്മർ, എ.പ്രേംജി, കെ .ജി. ഒ .യു ജില്ലാ വൈസ് പ്രസിഡണ്ട് ബിന്ദു ചെറുവാട്ടിൽ തുടങ്ങിയവർ നേതൃത്വം നല്കി.
Vehicular Campaign Rally Welcomed