തളിപ്പറമ്പ്: സിപിഐഎം കണ്ണൂർ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി തളിപ്പറമ്പ് മൂത്തേടത്ത് ഹൈസ്കൂളിൽ സെമിനാർ സംഘടിപ്പിച്ചു. സഹകരണ വകുപ്പ് മന്ത്രി വി എൻ വാസവൻ ഉദ്ഘാടനം ചെയ്തു.
കേരളത്തിലെ സഹകരണ മേഖലയിലെ രണ്ടര ലക്ഷം കോടി നിക്ഷേപം പിടിച്ചെടുക്കാനുള്ള കൃതയിലാണ് അമിത് ഷായും കൂട്ടരും എന്ന് അദ്ദേഹം പറഞ്ഞു. കേരളത്തിലെ സഹകരണമേഖലയെ തകർക്കാനുള്ള നീക്കം സഹകാരികളെയും ജീവനക്കാരെയും പൊതുജനങ്ങളെയും അണിനിരത്തിയുള്ള പ്രതിഷേധത്തിലൂടെയും നിയമപരമായ പോരാട്ടത്തിലൂടെയും നേരിടുമെന്നും അദ്ദേഹം പറഞ്ഞു.
പരുപാടിയിൽ ടി ബാലകൃഷ്ണൻ അധ്യക്ഷനായി. ടി വി രാജേഷ്, കെ വി പ്രജീഷ്, കെ പത്മനാഭൻ, ടി കെ ഗോവിന്ദൻ, കെ സന്തോഷ്, സന്തോഷ് കീഴാറ്റൂർ, പുല്ലായിക്കോടി ചന്ദ്രൻ തുടങ്ങിയവർ സെമിനാറിൽ സംബന്ധിച്ചു.
seminar