തളിപ്പറമ്പ: മാലിന്യ മുക്തം നവകേരളം ക്യാമ്പയിന്റെ ഭാഗമായി തളിപ്പറമ്പ നഗരസഭയുടെ വലിച്ചെറിയൽ വിരുദ്ധവാരാചരണത്തിൻ്റെ ഭാഗമായി ചുമട്ടു തൊഴിലാളികൾ, ഓട്ടോ ഡ്രൈവർമാർ, ടാക്സി ഡ്രൈവർമാർ, ഹോട്ടൽ ആൻഡ് റസ്റ്റോറൻറ് അസോസിയേഷൻ, വ്യാപാരി വ്യവസായി ഏകോപന സമിതി, വ്യാപാരി വ്യവസായി സമിതി എന്നിവരുടെ സംയുക്ത കൂട്ടായ്മയായി ഗ്രീൻ വളണ്ടിയർമാരെ പ്രഖ്യാപിച്ചു
. 2025 ജനുവരി 7ന് തളിപ്പറമ്പ ടൗൺ സ്ക്വയറിൽ വച്ച് നടന്ന ഗ്രീൻ വളണ്ടിയർ പ്രഖ്യാപനത്തിൽ തളിപ്പറമ്പ റവന്യൂ ഡിവിഷണൽ ഓഫീസർ ടി. വി. രഞ്ജിത്ത് ഉദ്ഘാടനം നിർവഹിച്ചു. നഗരസഭ വൈസ് ചെയർമാൻ കല്ലിങ്കൽ പത്മനാഭൻ അധ്യക്ഷ സ്ഥാനം വഹിച്ചു. ആരോഗ്യകാര്യ സ്ഥിരം സമിതി അധ്യക്ഷ നബീസ ബീവി സ്വാഗതം പറഞ്ഞു.
കോടിയിൽ സലീം, ഓ സുഭാഗ്യം, ശ്രീ സുരേഷ് പി വി എന്നിവർ ആശംസ അറിയിച്ചു. നഗരസഭ സെക്രട്ടറി സുബൈർ കെ. പി. പദ്ധതിയെക്കുറിച്ച് വിവരിച്ചു. ക്ലീൻ സിറ്റി മാനേജർ എ. പി. രഞ്ജിത്ത് കുമാർ നന്ദി അറിയിച്ചു. കൗൺസിലർമാരായ ഇ. കുഞ്ഞിരാമൻ, സി. വി. ഗിരീശൻ, കെ. രമേശൻ, ഡി. വനജ, സജീറ എം. പി., വത്സരാജൻ, SPHI Grade I ദിലീപ് കെ, ആരോഗ്യവിഭാഗം ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
പങ്കെടുത്ത എല്ലാവർക്കും "ഗ്രീൻ വളണ്ടിയർ" ബാഡ്ജ് നൽകുകയും തുടർന്ന് തളിപ്പറമ്പ നഗരസഭയെ മാലിന്യമുക്തമാക്കുന്നതിന് ഏവരുടെയും പങ്കാളിത്തം ഉറപ്പാക്കുകയും ചെയ്തു.
Green Volunteers