13 വയസ്സുകാരിയായ മകളെ പീഡിപ്പിച്ചു ഗർഭിണിയാക്കിയ സംഭവത്തിൽ പിതാവിനു മരണംവരെ തടവുശിക്ഷ

 13 വയസ്സുകാരിയായ മകളെ പീഡിപ്പിച്ചു ഗർഭിണിയാക്കിയ സംഭവത്തിൽ പിതാവിനു മരണംവരെ തടവുശിക്ഷ
Jan 7, 2025 04:59 PM | By Sufaija PP

തളിപ്പറമ്പ് ∙ 13 വയസ്സുകാരിയായ മകളെ പീഡിപ്പിച്ചു ഗർഭിണിയാക്കിയ സംഭവത്തിൽ പിതാവിനു മരണംവരെ തടവുശിക്ഷ. തളിപ്പറമ്പ് പൊലീസ് സ്റ്റേഷൻ പരിധിയിലുണ്ടായ സംഭവത്തിലാണു പ്രവാസിയായ പിതാവിനു മരണംവരെ തടവുശിക്ഷയും 15 ലക്ഷം രൂപ പിഴയും തളിപ്പറമ്പ് പോക്സോ അതിവേഗ കോടതി ജഡ്ജി ആർ.രാജേഷ് ശിക്ഷ വിധിച്ചത്. 2 വകുപ്പുകളിലായി മരണം വരെ തടവും മറ്റൊരു വകുപ്പിൽ 47 വർഷം തടവുമാണു ശിക്ഷ. 

2019 മുതൽ ഇയാൾ മകളെ പീഡിപ്പിച്ചു തുടങ്ങിയിരുന്നു. പെൺകുട്ടി ഗർഭിണിയാണെന്ന വിവരം പുറത്തുവന്നതോടെ സമീപത്തുള്ള 15കാരന്റെ പേര് മകളെക്കൊണ്ട് പിതാവ് പറയിപ്പിച്ചു. പൊലീസ് അന്വേഷണത്തിൽ പിതാവാണു പ്രതി എന്ന് കണ്ടെത്തി. റിമാൻഡിലായിരുന്ന ഇയാൾ പിന്നീട് ജാമ്യത്തിൽ ഇറങ്ങി വിദേശത്തേക്കു പോയി. കഴിഞ്ഞ ജൂലൈയിൽ കേസ് വിധി പറയേണ്ടതായിരുന്നു എങ്കിലും പ്രതി സ്ഥലത്തില്ലാതിരുന്നതിനാൽ സാധിച്ചില്ല.

കഴിഞ്ഞ ദിവസം ഇയാൾ സ്ഥലത്തെത്തിയതായി വിവരം ലഭിച്ചതിനെ തുടർന്ന് അറസ്റ്റ് ചെയ്തു കോടതിയിൽ ഹാജരാക്കി. തുടർന്നാണ് ഇന്നു വിധി പറഞ്ഞത്. പ്രതിക്കു വധശിക്ഷ നൽകണമെന്നു പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു. തളിപ്പറമ്പ് ഇൻസ്പെക്ടർ ആയിരുന്ന സത്യനാഥനാണു കേസ് അന്വേഷിച്ചത്. വാദി ഭാഗത്തിനു വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ ഷെറിമോള്‍ ജോസ് ഹാജരായി.

abuse

Next TV

Related Stories
നിര്യാതയായി

Jul 27, 2025 06:37 PM

നിര്യാതയായി

നിര്യാതയായി...

Read More >>
ന്യൂമോണിയ ബാധിച്ച കുറുമാത്തൂർ ഗവണ്മെന്റ് ഹയർസെക്കന്ററി  സ്കൂൾ ഒൻപതാം ക്ലാസ്സ്‌ വിദ്യാർത്ഥി മരണപ്പെട്ടു

Jul 27, 2025 06:35 PM

ന്യൂമോണിയ ബാധിച്ച കുറുമാത്തൂർ ഗവണ്മെന്റ് ഹയർസെക്കന്ററി സ്കൂൾ ഒൻപതാം ക്ലാസ്സ്‌ വിദ്യാർത്ഥി മരണപ്പെട്ടു

ന്യൂമോണിയ ബാധിച്ച കുറുമാത്തൂർ ഗവണ്മെന്റ് ഹയർസെക്കന്ററി സ്കൂൾ ഒൻപതാം ക്ലാസ്സ്‌ വിദ്യാർത്ഥി മരണപ്പെട്ടു...

Read More >>
തളിപ്പറമ്പ് നഗരത്തിൽ യാത്ര ദുരിതം ഏറുന്നു.   റോഡിൽ കുഴികൾ രൂപപ്പെട്ടാണ് വാഹന യാത്രികർക്കും കാൽ നട യാത്രക്കാർക്കും ഒരുപോലെ പ്രയാസമാകുന്നത്

Jul 27, 2025 04:37 PM

തളിപ്പറമ്പ് നഗരത്തിൽ യാത്ര ദുരിതം ഏറുന്നു. റോഡിൽ കുഴികൾ രൂപപ്പെട്ടാണ് വാഹന യാത്രികർക്കും കാൽ നട യാത്രക്കാർക്കും ഒരുപോലെ പ്രയാസമാകുന്നത്

തളിപ്പറമ്പ് നഗരത്തിൽ യാത്ര ദുരിതം ഏറുന്നു. റോഡിൽ കുഴികൾ രൂപപ്പെട്ടാണ് വാഹന യാത്രികർക്കും കാൽ നട യാത്രക്കാർക്കും ഒരുപോലെ പ്രയാസമാകുന്നത്...

Read More >>
തളിപ്പറമ്പ് കോൺഗ്രസ്‌ പാർട്ടിയിൽ ഗ്രൂപ്പ്‌ പോര്. പാർട്ടി വരത്തന്മാരെ നിർത്തുന്നതും തളിപ്പറമ്പിലെ തദ്ദേശവാസികളായ കോൺഗ്രസ്‌ നേതാക്കളെ ഇലക്ഷന് പരിഗണിക്കാത്തതിനെയും സംബന്ധിച്ചാണ് പ്രശ്നങ്ങൾ ഉടലെടുക്കുന്നത്

Jul 27, 2025 02:20 PM

തളിപ്പറമ്പ് കോൺഗ്രസ്‌ പാർട്ടിയിൽ ഗ്രൂപ്പ്‌ പോര്. പാർട്ടി വരത്തന്മാരെ നിർത്തുന്നതും തളിപ്പറമ്പിലെ തദ്ദേശവാസികളായ കോൺഗ്രസ്‌ നേതാക്കളെ ഇലക്ഷന് പരിഗണിക്കാത്തതിനെയും സംബന്ധിച്ചാണ് പ്രശ്നങ്ങൾ ഉടലെടുക്കുന്നത്

തളിപ്പറമ്പ് കോൺഗ്രസ്‌ പാർട്ടിയിൽ ഗ്രൂപ്പ്‌ പോര്. പാർട്ടി വരത്തന്മാരെ നിർത്തുന്നതും തളിപ്പറമ്പിലെ തദ്ദേശവാസികളായ കോൺഗ്രസ്‌ നേതാക്കളെ ഇലക്ഷന്...

Read More >>
 അജ്ഞാത മൃതദേഹം മാട്ടൂൽ കരയ്ക്കടിഞ്ഞു

Jul 27, 2025 11:04 AM

അജ്ഞാത മൃതദേഹം മാട്ടൂൽ കരയ്ക്കടിഞ്ഞു

അജ്ഞാത മൃതദേഹം മാട്ടൂൽ കരയ്ക്കടിഞ്ഞു...

Read More >>
കനത്ത മഴ :പഴശ്ശി ഡാം ഷട്ടർ ഇന്ന് തുറക്കും

Jul 27, 2025 10:15 AM

കനത്ത മഴ :പഴശ്ശി ഡാം ഷട്ടർ ഇന്ന് തുറക്കും

കനത്ത മഴ :പഴശ്ശി ഡാം ഷട്ടർ ഇന്ന് തുറക്കും...

Read More >>
Top Stories

News Roundup

//Truevisionall