പരിയാരം : യാത്രക്ലേശം അതിരൂക്ഷമായി കാൽ നടയാത്ര പോലും ദുസഹനമായി കുണ്ടും കുഴിയും നിറഞ്ഞ പള്ളിമുക്ക് -മെഡിക്കൽ കോളേജ് റോഡ് റിടാറിംഗ് പ്രവർത്തി നടത്തുവാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് എമ്പേറ്റ് വാർഡ് കോൺഗ്രസ് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.

വാർഡ് പ്രസിഡൻ്റ് ഒ. ജെ.സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു ഐ.വി. കുഞ്ഞിരാമൻ, കെ.എം രവിന്ദ്രൻ,പ്രമോദ് മുടിക്കാനം, കെ.വി.രാജൻ, പി.വി. ഗോപാലൻ, വി.വി.മണികണ്ഠൻ, സി.എം.ആന്റണി,പോള ശ്രീധരൻ എം.മോഹനൻഎന്നിവർ പ്രസംഗിച്ചു.
Embate Pallimuk Medical College Road should be re-tarred