ചോദ്യപേപ്പർ ചോർച്ച: ക്രൈം ബ്രാഞ്ച് അന്വേഷിക്കും

ചോദ്യപേപ്പർ ചോർച്ച: ക്രൈം ബ്രാഞ്ച് അന്വേഷിക്കും
Dec 16, 2024 03:48 PM | By Sufaija PP

തിരുവനന്തപുരം: ചോദ്യപേപ്പർ ചോർച്ചയിൽ ക്രൈംബ്രാഞ്ച് അന്വേഷണം. വിദ്യാഭ്യാസ വകുപ്പിന്റെ പരാതിയിൽ സംസ്ഥാന പൊലീസ് മേധാവിയാണ് ഉത്തരവിറക്കിയത്. ക്രൈംബ്രാഞ്ച് മേധാവി എച്ച് വെങ്കിടേഷ് അന്വേഷണത്തിന് മേൽനോട്ടം വഹിക്കും. എസ്.എസ്.എൽ.സി. ഇംഗ്ലീഷ്, പ്ലസ് വൺ ഗണിതം പരീക്ഷകളുടെ ചോദ്യങ്ങളാണ് ക്രിസ്മസ് പരീക്ഷയ്ക്ക് മുമ്പ് യൂട്യൂബ് ചാനലിലൂടെ പുറത്ത് വന്നിരുന്നത്. 

ചോദ്യപേപ്പർ ചോർന്ന സംഭവത്തിൽ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഉന്നതതലയോഗം ഇന്ന് ചേരും. മന്ത്രി വി ശിവൻകുട്ടിയുടെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ പൊതുവിദ്യാഭ്യാസ ഡയറക്ടറും ഉന്നത ഉദ്യോഗസ്ഥരും പങ്കെടുക്കും. പൊലീസ് അന്വേഷണത്തിന് പുറമെ ചോദ്യ പേപ്പർ അച്ചടിച്ചതിലും വിതരണത്തിലുമടക്കം വീഴ്ചയുണ്ടായോ എന്ന് വിദ്യാഭ്യാസ വകുപ്പും പരിശോധിക്കും. ചോദ്യം ചോരാൻ ഇടയായ സാഹചര്യം ചർച്ച ചെയ്യും. 

ചോദ്യപേപ്പർ ചോർച്ചയിൽ ആരോപണം നേരിടുന്ന എം എസ് സൊല്യൂഷൻ യൂട്യൂബ് ചാനൽ താത്കാലികമായി പ്രവർത്തനം അവസാനിപ്പിച്ചു. അന്വേഷണവുമായി സഹകരിക്കുമെന്നും പരസ്യ പ്രതികരണത്തിനില്ലെന്നും എം എസ് സൊല്യൂഷൻ സിഇഒ ഷുഹൈബ് വ്യക്തമാക്കിയിരുന്നു. ഓണ പരീക്ഷ ചോദ്യപേപ്പർ ചോർന്നപ്പോൾ പാെലീസ് വിളിപ്പിച്ചിരുന്നു. മലപ്പുറം പോലീസിൽ അതുമായി ബന്ധപ്പെട്ട മൊഴി നൽകിയിട്ടുണ്ട്. അതിനിടെ സംഭവത്തിൽ എംഎസ് സൊല്യൂഷൻസിനെതിരെ പൊലിസ് ഇന്ന് കേസെടുത്തേക്കും. 

Question paper

Next TV

Related Stories
ചെറുതാഴം കോക്കോട് ഉത്സവാഘോഷത്തിനിടയില്‍ ഭക്ഷ്യവിഷബാധ:മുന്നൂറോളം പേര്‍ ചികിത്സതേടി

Dec 16, 2024 06:30 PM

ചെറുതാഴം കോക്കോട് ഉത്സവാഘോഷത്തിനിടയില്‍ ഭക്ഷ്യവിഷബാധ:മുന്നൂറോളം പേര്‍ ചികിത്സതേടി

ചെറുതാഴം കോക്കോട് ഉത്സവാഘോഷത്തിനിടയില്‍ ഭക്ഷ്യവിഷബാധ:മുന്നൂറോളം പേര്‍...

Read More >>
‘വയനാട്ടിൽ ആദിവാസി യുവാവിനെ വലിച്ചിഴച്ച സംഭവത്തിൽ മാതൃകാപരമായ ശിക്ഷ ഉറപ്പാക്കണം’: പ്രിയങ്ക ഗാന്ധി

Dec 16, 2024 03:54 PM

‘വയനാട്ടിൽ ആദിവാസി യുവാവിനെ വലിച്ചിഴച്ച സംഭവത്തിൽ മാതൃകാപരമായ ശിക്ഷ ഉറപ്പാക്കണം’: പ്രിയങ്ക ഗാന്ധി

‘വയനാട്ടിൽ ആദിവാസി യുവാവിനെ വലിച്ചിഴച്ച സംഭവത്തിൽ മാതൃകാപരമായ ശിക്ഷ ഉറപ്പാക്കണം’: പ്രിയങ്ക...

Read More >>
മാനന്തവാടിയിൽ ആദിവാസി യുവാവിനെ റോഡിലൂടെ വലിച്ചിഴച്ച് ക്രൂരമർദനം

Dec 16, 2024 12:22 PM

മാനന്തവാടിയിൽ ആദിവാസി യുവാവിനെ റോഡിലൂടെ വലിച്ചിഴച്ച് ക്രൂരമർദനം

മാനന്തവാടിയിൽ ആദിവാസി യുവാവിനെ റോഡിലൂടെ വലിച്ചിഴച്ച്...

Read More >>
ആന്തൂർ നഗരസഭ കേരളോത്സവത്തിന് വർണ്ണാഭമായ സമാപനം

Dec 16, 2024 12:18 PM

ആന്തൂർ നഗരസഭ കേരളോത്സവത്തിന് വർണ്ണാഭമായ സമാപനം

ആന്തൂർ നഗരസഭ കേരളോത്സവത്തിന് വർണ്ണാഭമായ...

Read More >>
ഐ ആർ പി സിക്ക് ധനസഹായം നൽകി

Dec 16, 2024 11:33 AM

ഐ ആർ പി സിക്ക് ധനസഹായം നൽകി

IRPC ക്ക് ധനസഹായം...

Read More >>
സായുധ പൊലീസ് ക്യാമ്പിൽ പൊലീസുകാരൻ സ്വയം നിറയൊഴിച്ച് ആത്മഹത്യ ചെയ്തു

Dec 16, 2024 11:02 AM

സായുധ പൊലീസ് ക്യാമ്പിൽ പൊലീസുകാരൻ സ്വയം നിറയൊഴിച്ച് ആത്മഹത്യ ചെയ്തു

സായുധ പൊലീസ് ക്യാമ്പിൽ പൊലീസുകാരൻ സ്വയം നിറയൊഴിച്ച് ആത്മഹത്യ...

Read More >>
Top Stories