കടമ്പേരി:ആന്തൂർ നഗരസഭ കേരളോത്സവം 2024ന് സമാപനമായി.സമാപന സമ്മേളനം തളിപ്പറമ്പ് എം.എൽ.എ എം.വി. ഗോവിന്ദൻ മാസ്റ്റർ ഉൽഘാടനം ചെയ്തു.നഗരസഭ ചെയർമാൻ പി. മുകുന്ദൻ അദ്ധ്യക്ഷം വഹിച്ചു.
നഗരസഭ വൈസ് ചെയർ പേഴ്സൺ വി. സതീദേവി സ്ഥിരം സമിതി അധ്യക്ഷന്മാരായ കെ.വി. പ്രേമരാജൻ, എം.ആമിന, പി.കെ. മുഹമ്മദ് കുഞ്ഞി, ഓമന മുരളീധരൻ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, സംഘാടക സമിതി ഭാരവാഹികൾ തുടങ്ങിയവർ ആശംസയർപ്പിച്ച് സംസാരിച്ചു.
വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷൻ കെ.പി. ഉണ്ണികൃഷ്ണൻ സ്വാഗതവുംസുപ്രണ്ട് മധു ടി നന്ദിയും അർപ്പിച്ച് സംസാരിച്ചു.വിജയികൾക്ക് എം.എൽ.എ ഗോവിന്ദൻ മാസ്റ്റർ സമ്മാന ദാനം നിർവ്വഹിച്ചു.
ഓവർ ഓൾ കിരീടം കടമ്പേരി അയ്യങ്കോൽ എ.വി. സ്മാരക വായനശാലക്കും രണ്ടാം സ്ഥാനം ചെഗുവേര ക്ലബ്ബ് ബക്കളവും കരസ്ഥമാക്കി.
Aanthoor-municipality