ശ്രീകണ്ഠപുരം : തളിപ്പറമ്പ് – ശ്രീകണ്ഠപുരം റൂട്ടിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസിൽ രണ്ട് യുവാക്കൾ തമ്മിൽ വാക്കേറ്റവും കത്തികുത്തും. ഇരുവർക്കും പരിക്കേറ്റു. ഞായറാഴ്ച രാത്രി ഒൻപതിന് ബസ് ചെങ്ങളായിയിൽ എത്തുമ്പോഴായി രുന്നു സംഭവം. വാക്കേറ്റത്തിനൊടുവിൽ പൈസക്കരി സ്വദേശി അഭിലാഷിനെ (29) വളക്കൈയിലെ ചിറയിൽ വീട്ടിൽ ബിബിൻ (26) കത്തിയെടുത്ത് കുത്തുകയായിരുന്നു.
അഭിലാഷിൻ്റെ കഴുത്തിലാണ് പരിക്കേറ്റത്. ബസിലുണ്ടായിരുന്നവർ കത്തി പിടിച്ചുവാങ്ങുന്നതിനിടെ ബിബിൻ്റെ കൈക്കും പരിക്കേറ്റു. പരിക്കേറ്റ അഭിലാഷിനെ ആദ്യം ശ്രീകണ്ഠപുരത്തെ സ്വകാര്യ ആസ്പത്രിയിലും പിന്നീട് പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആസ്പത്രിയിലും പ്രവേശിപ്പിച്ചു. ബിബിനെ തളിപ്പറമ്പ് സഹകരണ ആസ്പത്രിയിലും പ്രവേശിപ്പിച്ചിട്ടുണ്ട്.
ഇരുവരും സുഹൃത്തുക്കളാണെന്നും മദ്യലഹ രിയിലായിരുന്നെന്നും ബസിലുണ്ടായിരുന്ന വർ പറഞ്ഞു. വ്യക്തിപരമായ പ്രശ്നങ്ങളാണ് കുത്തിന് കാരണമെന്നും പറയുന്നു. ശ്രീകണ്ഠപുരം പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
Crime