ഇരിക്കൂർ: ഭാര്യ ഒഴിവാക്കി പോയ വിരോധത്തിൽ വയോധികയായ മാതാവിനെ അശ്ലീല ഭാഷയിൽ ചീത്ത വിളിച്ച് മുടിക്ക്കുത്തി പിടിച്ച് മർദ്ദിക്കുകയും ചെയ്ത മകനെതിരെ പരാതിയിൽ പോലീസ് കേസെടുത്തു. കല്യാട് കൊശവൻ വയൽ ആലത്തുപറമ്പയിലെ മാധവി അമ്മ (75)യുടെ പരാതിയിലാണ് മകൻ പി.ജയപ്രകാശനെതിരെ കേസെടുത്തത്.
ഇക്കഴിഞ്ഞ 27 ന് പുലർച്ചെ 4 മണിക്കാണ് പരാതിക്കാസ്പദമായ സംഭവം. മാതാവ് കാരണമാണ് പ്രതിയുടെ ഭാര്യ ഒഴിവാക്കിയതെന്നവിരോധത്തിലായിരുന്നുമർദ്ദനമെന്നു പരാതിയിൽ പറയുന്നു.കേസെടുത്ത പോലീസ് അന്വേഷണം തുടങ്ങി.
Case against son