റോഡരികിൽ വെച്ച് കഞ്ചാവ് ബീഡി വലിക്കുന്നതിനിടെ യുവാവ് പൊലീസിന്റെ പിടിയിലായി. കെ കണ്ണപുരം ആലയിൽ ഹൗസിൽ അൻഷാദ് എ (37) ആണ് പിടിയിലായത്.
ഇന്നലെ കണ്ണപുരം എസ് ഐ സുനിൽകുമാർ പി പി യുടെ നേതൃത്വത്തിൽ സ്റ്റേഷൻ പരിധിയിൽ നൈറ്റ് പെട്രോളിങ് നടന്നുവരുന്നതിനിടെ ചെറുകുന്ന് എസ്ബിഐ ബിൽഡിങ്ങിന് സമീപം റോഡരികിൽ പൊതു സ്ഥലത്ത് വെച്ച് കഞ്ചാവ് നിറച്ച ബീഡി വലിക്കുന്നതിനിടെയാണ് ഇയാൾ പിടിയിലായത്.
Ganja