റേഷൻ കടകളുടെ പ്രവർത്തന സമയം പുന:ക്രമീകരിച്ച് ഭക്ഷ്യ വിതരണ വകുപ്പ്. രാവിലെ എട്ടര മുതൽ 12 വരെയും വൈകിട്ട് നാല് മുതൽ ഏഴ് മണി വരെയും റേഷൻ കടകൾ തുറന്ന് പ്രവർത്തിക്കും.
അരമണിക്കൂർ സമയം ഇതോടെ കുറയും. നിലവിൽ രാവിലെ എട്ട് മുതൽ 12 വരെയും നാല് മുതൽ ഏഴ് വരെയും ആയിരുന്നു പ്രവർത്തന സമയം.
റേഷൻ വ്യാപാരി സംഘടനകൾ ഭക്ഷ്യ മന്ത്രിയുമായി നടത്തിയ ചർച്ചയിലാണ് തീരുമാനം.
Time of ration shops