പരിയാരം: മാലിന്യ മുക്തം നവകേരളം പരിയാരം ഗ്രാമപഞ്ചായത്തിലെ മുഴുവൻ അങ്കണവാടികളും ഹരിത അങ്കണവാടിയായി പ്രഖ്യാപനം തലോറ അങ്കണവാടിയിൽ വെച്ച് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ടി ഷീബ നിർവ്വഹിച്ചു.

വൈസ് : പ്രസിഡണ്ട് പി.പി ബാബുരാജ് അദ്ധ്യക്ഷത വഹിച്ചു. സ്റ്റാൻ്റിങ്ങ് കമ്മറ്റി ചെയർപേഴ്സൺമാരായ ആർ. ഗോപാലൻ, ടി പി രജനി എന്നിവർ ആശംസകൾ നേർന്നു ഗ്രാമ പഞ്ചായത്ത് അംഗം പി അനിത സ്വാഗതവും തലോറ അങ്കണവാടി വർക്കർ ലിജി നന്ദിയും രേഖപ്പെടുത്തി.
pariyaram Gram Panchayat announced Harita Anganwadi