അബ്ദുറഹീമിന്റെ മോചനം : റിയാദിലെ കോടതി ഇന്ന് വീണ്ടും പരിഗണിക്കും

അബ്ദുറഹീമിന്റെ മോചനം :  റിയാദിലെ കോടതി ഇന്ന് വീണ്ടും പരിഗണിക്കും
Dec 12, 2024 10:04 AM | By Sufaija PP

കോഴിക്കോട് : സൗദി ജയിലിൽ കഴിയുന്ന അബ്ദുറഹീമിന്റെ കേസ് റിയാദിലെ കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ഇന്ന് ജയിൽ മോചന ഉത്തരവ് ഉണ്ടാകുമെന്നാണ് പ്രതീക്ഷ. ഉച്ചയ്ക്ക് ശേഷം ഇന്ത്യൻ സമയം 3 മണിക്കാണ് കേസ് പരിഗണിക്കുന്നത്.

ഇന്ന് ഉച്ചയ്ക്ക് ശേഷം സൗദി സമയം പന്ത്രണ്ടര മണിയോടെയാണ് അബ്ദുറഹീമിന്റെ കേസ് റിയാദിലെ കോടതി പരിഗണിക്കുന്നത്. കഴിഞ്ഞ രണ്ട് തവണ മാറ്റി വെച്ച കേസ് ഇന്ന് വീണ്ടും പരിഗണിക്കുമ്പോൾ ജയിൽ മോചന ഉത്തരവ് ഉണ്ടാകുമെന്നാണ് പ്രതീക്ഷ. അബ്ദുറഹീമും, അഭിഭാഷകനും കോടതിയിൽ ഹാജരാകുമെന്നാണ് കരുതുന്നത്. ഡിസംബർ എട്ടിന് മാറ്റിവെച്ച കേസ് 4 ദിവസം കഴിഞ്ഞ് വീണ്ടും പരിഗണിക്കുന്നത് ജയിൽ മോചനത്തിന് മറ്റു തടസ്സങ്ങൾഒന്നും ഇല്ലാത്തത് കൊണ്ടാകുമെന്നാണ് സഹായമതി വിലയിരുത്തുന്നത്.

ഇന്ന് മോചന ഉത്തരവ് ഉണ്ടായാൽ റിയാദ് ഗവർണറേറ്റിന്റെ അനുമതി കിട്ടുന്ന മുറയ്ക്ക് അബ്ദുറഹീമയിന് നാട്ടിലേക്ക് മടങ്ങാന് സാധിക്കും. 2006 അവസാനമാണ് സൗദി ബാലൻ കൊല്ലപ്പെട്ട കേസിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് കോഴിക്കോട് ഫറോക് സ്വദേശി അബ്ദുറഹീം സൌദിയിലെ ജയിലിൽ ആകുന്നത്.

കൊല്ലപ്പെട്ട സൌദി ബാലന്റെ കുടുംബത്തിന് 15 മില്യൺ റിയാൽ നഷ്ടപരിഹാരം നല്കിയതോടെ കഴിഞ്ഞ ജൂലൈ രണ്ടിന് കോടതി വധശിക്ഷ റദ്ദാക്കി. സാങ്കേതിക പ്രശ്നങ്ങളും പബ്ലിക് ഓഫൻസുമായി ബന്ധപ്പെട്ട കേസുമാണ് ജയിൽ മോചനം വൈകാന് കാരണം എന്നാണ് സൂചന. ഇന്ന് ജയിൽ മോചന ഉത്തരവ് ഉണ്ടാകുംഎന്ന പ്രതീക്ഷയിലാണ് അബ്ദുറഹീമും, കൂടുംബവും, നിയമ സഹായ സമിതിയുമെല്ലാം.

Abdur Rahim's release

Next TV

Related Stories
മാലിന്യ മുക്തം നവകേരളം: പരിയാരം ഗ്രാമപഞ്ചായത്ത് ഹരിത അങ്കണവാടി പ്രഖ്യാപനം നടത്തി

Dec 12, 2024 01:04 PM

മാലിന്യ മുക്തം നവകേരളം: പരിയാരം ഗ്രാമപഞ്ചായത്ത് ഹരിത അങ്കണവാടി പ്രഖ്യാപനം നടത്തി

മാലിന്യ മുക്തം നവകേരളം: പരിയാരം ഗ്രാമപഞ്ചായത്ത് ഹരിത അങ്കണവാടി പ്രഖ്യാപനം...

Read More >>
ബിരുദ സർട്ടിഫിക്കറ്റിൽ വ്യാജ അറ്റസ്റ്റേഷൻ; നിയമകുരിക്കിലകപ്പെട്ട കണ്ണൂർ സ്വദേശിയെ ഷാർജ കോടതി കുറ്റ വിമുക്തനാക്കി

Dec 12, 2024 12:57 PM

ബിരുദ സർട്ടിഫിക്കറ്റിൽ വ്യാജ അറ്റസ്റ്റേഷൻ; നിയമകുരിക്കിലകപ്പെട്ട കണ്ണൂർ സ്വദേശിയെ ഷാർജ കോടതി കുറ്റ വിമുക്തനാക്കി

ബിരുദ സർട്ടിഫിക്കറ്റിൽ വ്യാജ അറ്റസ്റ്റേഷൻ; നിയമകുരിക്കിലകപ്പെട്ട കണ്ണൂർ സ്വദേശിയെ ഷാർജ കോടതി കുറ്റ...

Read More >>
തോട്ടട ഐടിഐ സംഘർഷം:  കെഎസ്‌യു, എസ്എഫ്ഐ പ്രവർത്തകർക്കെതിരെ പൊലീസ് കേസ്

Dec 12, 2024 12:50 PM

തോട്ടട ഐടിഐ സംഘർഷം: കെഎസ്‌യു, എസ്എഫ്ഐ പ്രവർത്തകർക്കെതിരെ പൊലീസ് കേസ്

തോട്ടട ഐടിഐ സംഘർഷം: കെഎസ്‌യു, എസ്എഫ്ഐ പ്രവർത്തകർക്കെതിരെ പൊലീസ്...

Read More >>
റോഡരികിൽ വെച്ച് കഞ്ചാവ് ബീഡി വലിക്കുന്നതിനിടെ യുവാവ് പൊലീസിന്റെ പിടിയിലായി

Dec 12, 2024 10:45 AM

റോഡരികിൽ വെച്ച് കഞ്ചാവ് ബീഡി വലിക്കുന്നതിനിടെ യുവാവ് പൊലീസിന്റെ പിടിയിലായി

റോഡരികിൽ വെച്ച് കഞ്ചാവ് ബീഡി വലിക്കുന്നതിനിടെ യുവാവ് പൊലീസിന്റെ...

Read More >>
റേഷൻ കടകളുടെ സമയം പുനക്രമീകരിച്ചു

Dec 12, 2024 10:38 AM

റേഷൻ കടകളുടെ സമയം പുനക്രമീകരിച്ചു

റേഷൻ കടകളുടെ സമയം...

Read More >>
കേരളത്തിൽ ഇന്ന് അതിശക്ത മഴ മുന്നറിയിപ്പ്; 3 ജില്ലകളിൽ ഓറഞ്ച് അലർട്ട്

Dec 12, 2024 10:36 AM

കേരളത്തിൽ ഇന്ന് അതിശക്ത മഴ മുന്നറിയിപ്പ്; 3 ജില്ലകളിൽ ഓറഞ്ച് അലർട്ട്

കേരളത്തിൽ ഇന്ന് അതിശക്ത മഴ മുന്നറിയിപ്പ്; 3 ജില്ലകളിൽ ഓറഞ്ച്...

Read More >>
Top Stories

News Roundup