തളിപ്പറമ്പ് ജുമാഅത്ത് പള്ളി ഇന്ററീം മുത്തവല്ലിയായി ഷംസുദ്ദീൻ നാളെ ചുമതലയേൽക്കും. നിലവിലുള്ള കമ്മിറ്റി അംഗങ്ങളെ പൂർണ്ണമായും പിരിച്ചുവിട്ടു. കൂട്ടത്തിൽ എക്സിക്യുട്ടീവ് ഓഫീസറായി നിയമിച്ച അഡ്വ. ജാഫറിനെയും പിരിച്ചുവിട്ടു.
തളിപ്പറമ്പ് ജുമാഅത്ത് പള്ളിയുടെയും മാർക്കറ്റിന്റെയും റോയൽ സ്കൂളിന്റെയും സീതി സാഹിബ് സ്കൂളിന്റെയും കൂടി അധികാരം കൊടുത്തുകൊണ്ട് ഇന്റരീം മുത്തവല്ലിയായി ശംസുദ്ധീനെ 6 മാസത്തേക്ക് ചുമതലപ്പെടുത്തി. ഈ കാലയളവിൽ ഒരു റിട്ടേണിംഗ് ഓഫീസറെ നിയമിച്ചുകൊണ്ട് ഇവർ രണ്ടുപേരും കൂടി തെരഞ്ഞെടുപ്പ് നടത്തി പുതിയ ഭരണസമിതിക്ക് ചുമതല നൽകണമെന്നാണ് കോടതി വിധിയിൽ പറഞ്ഞത്. വക്കത്ത് സംരക്ഷണ സമിതി ചെയർമാൻ സി കരീമും സെക്രട്ടറി കെ പി റിയാസുദ്ധീനുമാണ് കേസ് കൊടുത്തത്.
ഹൈക്കോടതിയിൽ കേസിന് വേണ്ടി ഹാജറായത് അഡ്വ. മനാസ് കെ ഹമീദും വഖഫ് കോടതിയിൽ ഹാജരായത് അഡ്വ.അനസ് വിയുമാണ്.
Shamsuddin will take charge tomorrow