തളിപ്പറമ്പ:പിന്നോക്കക്കാരുടെ എല്ലാ ആനുകൂല്യങ്ങളും കവർന്നെടുത്ത് പ്രഭുത്വവാഴ്ച്ചയിലേക്ക് സംസ്ഥാനത്തെ നയിക്കുകയാണ് സർക്കാറെന്ന് കേരള പത്മശാലിയ സംഘം സംസ്ഥാന ജനറൽ സെക്രട്ടി വി വി കരുണാകരൻ പറഞ്ഞു .
കേരള പത്മശാലിയ സംഘം തളിപ്പറമ്പ ശാഖാ കെട്ടിടം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.സമുദായ സംവരണത്തിൽ എല്ലാ മേഖലകളിലും സർക്കാർ പൂർണ്ണമായും പരിശോധിക്കാതെ താല്ക്കാലിക ലാഭത്തിനു വേണ്ടി ജാതി രാഷ്ട്രീയം കളിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു .
ശാഖ പ്രസിഡണ്ട് കെ ലക്ഷമണൻ അധ്യക്ഷത വഹിച്ചു .സമുദായത്തിലെ എൺപത് വയസ്സ് കഴിഞ്ഞ സമുദായാംഗങ്ങളെ ചടങ്ങിൽ വെച്ച് കേരള പത്മശാലിയ വനിത സംഘം സംസ്ഥാന പ്രസിഡണ്ട് ഗീത കൊമ്മേരി ആദരിച്ചു.പൂക്കോത്ത് കൊട്ടാരം ദേവസ്വം പ്രസിഡണ്ട് എം ബാലകൃഷ്ണൻ, കെ പി എസ് സംസ്ഥാന ജോ: സെക്രട്ടരി സതീശൻ പുതിയേട്ടി, സംസ്ഥാന സമിതി അംഗങ്ങളായ അഡ്വ: കെ വിജയൻ ,കെ രഞ്ജിത്ത് ,ആകാശവാണി കണ്ണൂർ സ്റ്റേഷൻ മുൻ ഡയറക്ടർ കെ ബാലചന്ദ്രൻ , കെ പി വി എസ് സംസ്ഥാന ജോ: സെക്രട്ടരി ശ്യാമളശശിധരൻ, സംസ്ഥാന സമിതി അംഗം എം തങ്കമണി, തളിപ്പറമ്പ് താലൂക്ക് സെക്രട്ടരി രജിത സോമൻ ,കെ പി എസ് യുവജന വിഭാഗം തളിപ്പറമ്പ് ശാഖ പ്രസിഡണ്ട് പി സുജേഷ് എന്നിവർ പ്രസംഗിച്ചു .
ശാഖ സെക്രട്ടരി കെ രമേശൻ സ്വാഗതവും ജോ: സെക്രട്ടരി ടി വി കൃഷ്ണരാജ് നന്ദിയും പറഞ്ഞു .
Kerala Padmashaliya Sangam