ധർമ്മശാല കണ്ണപുരം റോഡിൽ കെൽട്രോണിന് സമീപം സ്കൂട്ടിയും ഗുഡ്സ് ഓട്ടോയും കൂട്ടിയിടിച്ച് വിദ്യാർത്ഥി മരിച്ചു, ഒരാൾക്ക് പരിക്ക്. ചേലേരി മുക്ക് സ്വദേശി പിസി മുഹമ്മദ്(19) ആണ് മരിച്ചത്.
ഇന്ന് രാവിലെ ഇവർ സഞ്ചരിച്ച സ്കൂട്ടിയും ഗുഡ്സ് ഓട്ടോയും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടം. ഒപ്പം സഞ്ചരിച്ച കൊളച്ചേരി സ്വദേശി സൽമാനെ പരിക്കുകളോടെ കണ്ണൂർ എകെജി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Student dies, one injured