ദേശീയ പാത അധികൃതരും നിർമ്മാണക്കരാർ കമ്പനിക്കാരും കണ്ണ് തുറന്ന് പണിയെടുക്കണം : മുസ്‌ലിം ലീഗ്

ദേശീയ പാത അധികൃതരും നിർമ്മാണക്കരാർ കമ്പനിക്കാരും കണ്ണ് തുറന്ന് പണിയെടുക്കണം : മുസ്‌ലിം ലീഗ്
Dec 5, 2024 06:43 PM | By Sufaija PP

ദേശീയ പാത അധികൃതരുടേയും നിർമ്മാണക്കരാർ കമ്പനിയുടെയും അനാസ്ഥയിൽ കുപ്പം പുഴയുടെ തീരപ്രദേശം കുത്തൊഴുക്കിൽ ഒലിച്ചു പോയി.നോർത്ത് കുപ്പം പടവിലെ പി ദേവകിയുടെ സ്ഥലം പതിനഞ്ച് മീറ്ററോളം പുഴയെടുത്തു. തെങ്ങുകളും കവുങ്ങുകളും കണ്ടൽകാടുകളും ഒഴുകിപ്പോയി. പുഴയോരത്തുള്ള 110 കെ വി ടവർ, നിലവിലുള്ള പാലത്തിൻ്റെ അടിവാരം,പടവിൽ മുത്തപ്പൻ മടപ്പുരയിലേക്കുള്ള റോഡ്, സമീപത്തെ വീടുകൾ എന്നിവ ഭീഷണിയിലായി.

കഴിഞ്ഞ ദിവസം സന്ധ്യക്ക് ഏഴ് മണിയോടെയാണ് അപകടം നാട്ടുകാരുടെ ശ്രദ്ധയിൽ പെട്ടത്. അടിയന്തിര ജനകീയ ഇടപെടലിനെ തുടർന്ന് അന്ന് രാത്രി തന്നെ അധികൃതരെത്തി അൽപം മണ്ണ് മാറ്റിയത് ആശ്വാസമായി.പുതിയ കുപ്പം പാലം നിർമ്മാണത്തിനായി പുഴയുടെ മുക്കാൽ ഭാഗത്തിലധികവും മണ്ണിട്ട് മൂടിയതാണ് നാശനഷ്ടത്തിന് കാരണമായത്.

വേലിയിറക്ക സമയത്ത് താഴേക്ക് പുഴ കുത്തിയൊഴുകി. കനത്ത മഴ കുറച്ചു കൂടി നീണ്ടു പെയ്തിരുന്നുവെങ്കിൽ വൻ ദുരന്തമായേനെ.അപകട സാധ്യത അർദ്ധ രാത്രിക്ക്മുൻപേ സമീപവാസികൾ തിരിച്ചറിഞ്ഞതും ഗുണമായി.റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടും നിർമ്മാണ കമ്പനിയും ദേശീയ പാത അധികൃതരും ജാഗ്രത കാണിക്കാത്തതിൽ ജനകീയ പ്രതിഷേധം ശക്തമാണ്.പുഴക്ക് നടുവിൽ വെള്ളം ഒഴുകുന്നതിന് സംവിധാനം ഒരുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.ഇന്ന് രാവിലെ മുതൽ പുഴയെടുത്ത ഭാഗം കരാർ കമ്പനിയുടെ നേതൃത്വത്തിൽ മണ്ണിട്ട് ശരിപ്പെടുത്തുന്നുണ്ട്.

വിപുലമായ ഒരു പദ്ധതിക്ക് വേണ്ടിയുള്ള പ്രൊജക്റ്റിൻ്റെ കൂടെ റിസ്ക് മാനേജ്മെൻ്റ് സംവിധാനം തീർച്ചയായും ഉണ്ടാകും.പുഴ മണ്ണിട്ട് നികത്തുമ്പോഴുള്ള പ്രത്യാഘാതങ്ങൾ വിശദമായി പഠിക്കും. അപ്രതീക്ഷിതമായി ഉണ്ടാകുന്ന വെള്ളപ്പൊക്കം മൂലം ഉണ്ടാകാനിടയുള്ള നാശങ്ങൾ മുൻകൂട്ടി കണ്ടെത്തും. കാലാവസ്ഥാ പ്രവചനം ആവശ്യത്തിന് മുന്നറിയിപ്പ്

ഇക്കാലത്ത് നൽകുന്നുണ്ട്. നൂതനമായ യന്ത്ര സാമഗ്രികൾ ഉണ്ട്. എന്നിട്ടും യാതൊരു മുൻകരുതലും ഏർപ്പെടുത്തിയില്ല എന്നതാണ് ഗുരുതരം.അത്തരം റിസ്ക് മാനേജ്മെൻറ് സംവിധാനം ഒന്നികിൽ കാര്യക്ഷമമായി പ്രവർത്തിക്കുന്നില്ല, അല്ലെങ്കിൽ തീരെയില്ല എന്നു വേണം കരുതാൻ. പരമാവധി ലാഭക്കൊതി വെച്ച് പ്രവർത്തിക്കുന്ന സ്വകാര്യ കമ്പനികൾ സ്വീകരിക്കുന്ന കുറുക്ക് വഴികളാണിത്. ഇതൊക്കെ നിരീക്ഷിക്കാൻ ഉത്ത രവാദപ്പെട്ട ദേശീയപാത അധികൃതരും നോക്കു കുത്തിയാണ്.

ഇത്തരം അശ്രദ്ധകാരണം നിരവധി വാഹന യാത്രികരുടെ ജീവൻ നഷ്ട്ടപ്പെട്ടതും വാർത്തയായി.പല സ്ഥലങ്ങളിലും സർവീസ് റോഡിന്റെ വീതികുറവ് കാരണം ചെറുതും വലുതുമായ നിരവധി അപകടങ്ങളാണ് ഉണ്ടാകുന്നത്.ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയാകാതെ ദേശീയ പാത അധികൃതരും നിർമ്മാണക്കരാർ കമ്പനിക്കാരും ഇനിയെങ്കിലും കണ്ണ് തുറന്ന് പണിയെടുക്കണമെന്നും നോർത്ത് കുപ്പം ശാഖ മുസ്‌ലിം ലീഗ് കമ്മിറ്റി പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.

Muslim League

Next TV

Related Stories
കേരളോത്സവ വായന മൽസര വിജയികൾക്കുള്ള അനുമോദനവും എം ടി യുടെ സിനിമ

Jan 18, 2025 11:35 AM

കേരളോത്സവ വായന മൽസര വിജയികൾക്കുള്ള അനുമോദനവും എം ടി യുടെ സിനിമ "പഴശ്ശിരാജ" പ്രദർശനവും സംഘടിപ്പിച്ചു

കേരളോത്സവ വായന മൽസര വിജയികൾക്കുള്ള അനുമോദനവും എം ടി യുടെ സിനിമ " പഴശ്ശിരാജ " പ്രദർശനവും...

Read More >>
കണ്ണപുരം, പഴയങ്ങാടി റെയിൽവേ സ്റ്റേഷനുകൾ കേന്ദ്രീകരിച്ച് ബൈക്ക് മോഷണം: മോഷണസംഘം പിടിയിൽ

Jan 18, 2025 11:32 AM

കണ്ണപുരം, പഴയങ്ങാടി റെയിൽവേ സ്റ്റേഷനുകൾ കേന്ദ്രീകരിച്ച് ബൈക്ക് മോഷണം: മോഷണസംഘം പിടിയിൽ

കണ്ണപുരം, പഴയങ്ങാടി റെയിൽവേ സ്റ്റേഷനുകൾ കേന്ദ്രീകരിച്ച് ബൈക്ക് മോഷണം: മോഷണസംഘം...

Read More >>
നിർത്തിയിട്ട ഗുഡ്സ് ട്രെയിനിന് മുകളില്‍ കയറി ഷോക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാർഥി മരിച്ചു

Jan 18, 2025 10:36 AM

നിർത്തിയിട്ട ഗുഡ്സ് ട്രെയിനിന് മുകളില്‍ കയറി ഷോക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാർഥി മരിച്ചു

നിർത്തിയിട്ട ഗുഡ്സ് ട്രെയിനിന് മുകളില്‍ കയറി ഷോക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാർഥി...

Read More >>
കണ്ണൂരില്‍ രോഗിയുമായി പോയ ആംബുലൻസിന്റെ വഴിമുടക്കിയ സംഭവം: കാർ ഡ്രൈവറായ ഡോക്ടര്‍ക്കെതിരെ കേസെടുത്തു

Jan 18, 2025 09:49 AM

കണ്ണൂരില്‍ രോഗിയുമായി പോയ ആംബുലൻസിന്റെ വഴിമുടക്കിയ സംഭവം: കാർ ഡ്രൈവറായ ഡോക്ടര്‍ക്കെതിരെ കേസെടുത്തു

കണ്ണൂരില്‍ രോഗിയുമായി പോയ ആംബുലൻസിന്റെ വഴിമുടക്കിയ സംഭവം: കാർ ഡ്രൈവറായ ഡോക്ടര്‍ക്കെതിരെ...

Read More >>
വന നിയമ ഭേദഗതി പിൻവലിച്ച കേരള സർക്കാറിന് അഭിവാദ്യമർപ്പിച്ച് കർഷക സംഘം വേശാല വില്ലേജ് കമ്മിറ്റി

Jan 18, 2025 09:47 AM

വന നിയമ ഭേദഗതി പിൻവലിച്ച കേരള സർക്കാറിന് അഭിവാദ്യമർപ്പിച്ച് കർഷക സംഘം വേശാല വില്ലേജ് കമ്മിറ്റി

-വന നിയമ ഭേദഗതി പിൻവലിച്ച കേരള സർക്കാറിന് അഭിവാദ്യമർപ്പിച്ച് കർഷക സംഘം വേശാല വില്ലേജ്...

Read More >>
തളിപ്പറമ്പ് പൂക്കോത്ത് നടക്ക് സമീപം കാറൽ മാർക്സിൻ്റെ പ്രചരണ സ്തൂപം ടി കെ ഗോവിന്ദൻ ഉദ്ഘാടനം ചെയ്തു

Jan 17, 2025 10:18 PM

തളിപ്പറമ്പ് പൂക്കോത്ത് നടക്ക് സമീപം കാറൽ മാർക്സിൻ്റെ പ്രചരണ സ്തൂപം ടി കെ ഗോവിന്ദൻ ഉദ്ഘാടനം ചെയ്തു

തളിപ്പറമ്പ് പൂക്കോത്ത് നടക്ക് സമീപം കാറൽ മാർക്സിൻ്റെ പ്രചരണ സ്തൂപം ടി കെ ഗോവിന്ദൻ ഉദ്ഘാടനം ചെയ്തു...

Read More >>
Top Stories










News Roundup