ധർമ്മശാല:ആന്തൂർ നഗരസഭ മുൻ കൗൺസിലറും സാമൂഹിക സാംസ്കാരിക പ്രവർത്തകനും ചെയർമാൻ്റെ മുൻ പി എ യുമായ സുരേഷ് ബാബുവിനെ അനുസ്മരിച്ചു.നഗരസഭാ ഹാളിൽ നടന്ന ചടങ്ങിൽ ചെയർമാൻ പി. മുകുന്ദൻ അനുസ്മരണ പ്രഭാഷണം നടത്തി.
വൈസ് ചെയർപേർസൺ വി. സതീദേവിയുടെ ആധ്യക്ഷതയിൽ നടന്ന അനുസ്മരണ യോഗത്തിൽ സ്ഥിരം സമിതി അധ്യക്ഷന്മാരായ പി.കെ. മുഹമ്മദ് കുത്തി, ഓമന മുരളീധരൻ, കെ.പി. ഉണ്ണികൃഷ്ണൻ ടി.കെ. വി നാരായണൻ, സെക്രട്ടറി പി.എൻ. അനീഷ്, സുപ്രണ്ട് മധു. ടി, കരുണാകരൻ, എ. രാധാകൃഷ്ണൻ പി.വി. മുരളി എന്നിവർ സുരേഷ് ബാബുവിനെ അനുസ്മരിച്ച് സംസാരിച്ചു.യോഗം എം.ടി.യുടെ ചരമത്തിൽ അനുശോചനം രേഖപ്പെടുത്തി.
suresh babu