മയ്യിൽ: ആശുപത്രിയിൽ അതിക്രമിച്ചു കയറി ഡോക്ടറെ അശ്ലീല ഭാഷയിൽ ചീത്ത വിളിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും രോഗികളെ പരിശോധിക്കാൻ അനുവദിക്കാതെ ഔദ്യോഗിക കൃത്യനിർവ്വഹണം തടസ്സപ്പെടുത്തുകയും ചെയ്തുവെന്ന പരാതിയിൽ മയ്യിൽ പോലീസ് കേസെടുത്തു.
മയ്യിൽ എം എം സി ഹോസ്പിറ്റലിലെ ഡോക്ടറുടെ പരാതിയിലാണ് മയ്യിലിലെ ഖാദറിനെതിരെ മയ്യിൽ പോലീസ് കേസെടുത്തത്.ഇന്നലെ വൈകുന്നേരം 6 മണിയോടെയായിരുന്നു സംഭവം.ആശുപത്രിയിൽ അതിക്രമിച്ചു കയറിയ പ്രതി സ്റ്റാഫിൻ്റെയും രോഗികളുടെയും മുന്നിൽ വെച്ച് ചീത്ത വിളിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ആശുപത്രിയിൽ കയറാനോരോഗികളെ പരിശോധിക്കാനോ സമ്മതിക്കാതെ പരാതിക്കാരൻ്റെ കൃത്യനിർവ്വഹണം തടസ്സപ്പെടുത്തുകയും ചെയ്തു.
കഴിഞ്ഞ മാസം ഒമ്പതിന് സമാനമായ രീതിയിൽ പ്രവർത്തിച്ചതിന് ഇയാൾക്കെതിരെ കേസ് നിലവിലുണ്ട് .ഈ കേസിൽ മുൻകൂർ ജാമ്യം നേടിയ ശേഷമാണ് പ്രതി വീണ്ടും ഡോക്ടർക്കെതിരെ കൊല്ലുമെന്ന ഭീഷണിയുമായി എത്തിയത്.
Attempt to assault doctor