തീവ്രമഴ, കാറ്റ്; രാത്രിയും പുലർച്ചെയും പുറത്തിറങ്ങുമ്പോൾ ജാ​ഗ്രത വേണം; മുന്നറിയിപ്പുമായി കെഎസ്ഇബി

തീവ്രമഴ, കാറ്റ്; രാത്രിയും പുലർച്ചെയും പുറത്തിറങ്ങുമ്പോൾ ജാ​ഗ്രത വേണം; മുന്നറിയിപ്പുമായി കെഎസ്ഇബി
Dec 2, 2024 07:07 PM | By Thaliparambu Admin

തിരുവനന്തപുരം: പെരുമഴ പ്രവചിച്ച സാഹചര്യത്തിൽ പുറത്തിറങ്ങുമ്പോൾ പൊതുജനങ്ങൾ ജാ​ഗ്രത പുലർത്തണമെന്ന മുന്നറിയിപ്പുമായി കെഎസ്ഇബി. കാറ്റിൽ മരക്കൊമ്പുകൾ വീണും മറ്റും വൈദ്യുതി കമ്പികൾ പൊട്ടിക്കിടക്കാനോ ചാഞ്ഞു കിടക്കാനോ സാധ്യതയുണ്ട്. രാത്രിയിലും പുലർച്ചെയും പുറത്തിറങ്ങുമ്പോൾ ജനങ്ങൾ ജാ​ഗ്രത പാലിക്കണമെന്നു മുന്നറിയിപ്പിൽ പറയുന്നു.

പൊട്ടിവീണ ലൈനിൽ മാത്രമല്ല, പരിസര പ്രദേശങ്ങളിലും വൈദ്യുതി പ്രവാഹം ഉണ്ടാകാൻ സാധ്യതയുണ്ട്. അടുത്തു പോകുകയോ സ്പർശിക്കുകയോ മറ്റാരേയും സമീപത്തേക്ക് പോകാൻ അനുവദിക്കരുതെന്നും മുന്നറിയിപ്പിൽ പറയുന്നു.

കുറിപ്പ്

തീവ്രമഴ സാധ്യത പ്രവചിച്ചിരിക്കുന്നതിനാൽ വൈദ്യുതി അപകടങ്ങളിൽ‍പ്പെടാതിരിക്കാൻ പൊതുജനങ്ങൾ അതീവ ശ്രദ്ധ പുലർത്തേണ്ടതുണ്ട്.

ശക്തമായ കാറ്റിൽ മരക്കൊമ്പുകൾ വീണും മറ്റും വൈദ്യുതിക്കമ്പികൾ പൊട്ടിക്കിടക്കാനോ ചാഞ്ഞുകിടക്കാനോ സാധ്യതയുണ്ട്. രാത്രി കാലങ്ങളിലും പുലർ‍ച്ചെയും പുറത്തിറങ്ങുമ്പോൾ തികഞ്ഞ ജാഗ്രത പുലർത്തണം. പൊട്ടിവീണ ലൈനിൽ മാത്രമല്ല, പരിസരപ്രദേശങ്ങളിലും വൈദ്യുത പ്രവാഹം ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ അടുത്തു പോകുകയോ സ്പർശിക്കുകയോ ചെയ്യരുത്. മറ്റാരേയും സമീപത്ത് പോകാൻ അനുവദിക്കുകയുമരുത്

സർവ്വീസ് വയർ, സ്റ്റേവയർ, വൈദ്യുതി പോസ്റ്റുകൾ എന്നിവയെ സ്പർശിക്കാതിരിക്കാനും ശ്രദ്ധിക്കണം. ലോഹഷീറ്റിന് മുകളിൽ സർവ്വീസ് വയർ കിടക്കുക, സർ‍വ്വീസ് വയർ ലോഹത്തൂണിൽ തട്ടിക്കിടക്കുക എന്നീ സാഹചര്യങ്ങളിലും വൈദ്യുതാഘാതമേൽക്കാൻ‍ സാധ്യതയുണ്ട്. ഈ വർ‍ഷം ഇതുവരെയുണ്ടായ 296 വൈദ്യുത അപകടങ്ങളിൽ നിന്നായി 73 പൊതുജനങ്ങൾ‍ക്കാണ് ജീവൻ നഷ്ടമായത്!

മേൽപ്പറഞ്ഞ തരത്തിലുള്ള അപകടമോ അപകട സാധ്യതയോ ശ്രദ്ധയിൽ‍പ്പെട്ടാൽ എത്രയും വേഗം തൊട്ടടുത്ത കെ.എസ്.ഇ.ബി. സെക്ഷൻ ഓഫീസിലോ 94 96 01 01 01 എന്ന എമർജൻസി നമ്പരിലോ വിവരം അറിയിക്കേണ്ടതാണ്. ഓർക്കുക, ഈ നമ്പർ അപകടങ്ങൾ അറിയിക്കുവാൻ‍ വേണ്ടി മാത്രമുള്ളതാണ്.

വൈദ്യുതി തകരാർ സംബന്ധമായ പരാതികൾ അറിയിക്കാൻ 94 96 00 1912 എന്ന മൊബൈൽ നമ്പരിൽ വിളിച്ചും വാട്ട്സാപ്പ് സന്ദേശമായും പരാതി രേഖപ്പെടുത്താൻ കഴിയും. 1912 എന്ന 24/7 ടോൾ‍ഫ്രീ കസ്റ്റമർ‍കെയർ നമ്പരിൽ വിളിക്കാവുന്നതുമാണ്.

kseb_kerala

Next TV

Related Stories
പേരാവൂർ കല്ലേരി മലയിൽ കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ച് അപകടം; നിരവധി പേർക്ക് പരിക്ക്

Dec 2, 2024 07:51 PM

പേരാവൂർ കല്ലേരി മലയിൽ കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ച് അപകടം; നിരവധി പേർക്ക് പരിക്ക്

പേരാവൂർ കല്ലേരി മലയിൽ കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ച് അപകടം; നിരവധി പേർക്ക്...

Read More >>
പറശ്ശിനി മടപ്പുര പുത്തരി തിരുവപ്പന മഹോത്സവത്തിന് കൊടിയേറി

Dec 2, 2024 04:17 PM

പറശ്ശിനി മടപ്പുര പുത്തരി തിരുവപ്പന മഹോത്സവത്തിന് കൊടിയേറി

പറശ്ശിനി മടപ്പുര പുത്തരി തിരുവപ്പന മഹോത്സവത്തിന്...

Read More >>
അതിതീവ്ര മഴയ്ക്ക് സാധ്യത, തീര്‍ഥാടകര്‍ക്ക് പമ്പാനദിയില്‍ ഇറങ്ങുന്നതിന് നിരോധനം

Dec 2, 2024 04:14 PM

അതിതീവ്ര മഴയ്ക്ക് സാധ്യത, തീര്‍ഥാടകര്‍ക്ക് പമ്പാനദിയില്‍ ഇറങ്ങുന്നതിന് നിരോധനം

അതിതീവ്ര മഴയ്ക്ക് സാധ്യത, തീര്‍ഥാടകര്‍ക്ക് പമ്പാനദിയില്‍ ഇറങ്ങുന്നതിന്...

Read More >>
ക്ഷേമപെൻഷൻ: അനർഹരെ കണ്ടെത്താൻ ആദായനികുതി വകുപ്പിന്റെ സഹായം തേടും

Dec 2, 2024 04:12 PM

ക്ഷേമപെൻഷൻ: അനർഹരെ കണ്ടെത്താൻ ആദായനികുതി വകുപ്പിന്റെ സഹായം തേടും

ക്ഷേമപെൻഷൻ: അനർഹരെ കണ്ടെത്താൻ ആദായനികുതി വകുപ്പിന്റെ സഹായം...

Read More >>
അഞ്ച് ദിവസം മഴ തുടരും: കണ്ണൂരിൽ നാളെ ഓറഞ്ച് അലർട്ട്

Dec 2, 2024 04:11 PM

അഞ്ച് ദിവസം മഴ തുടരും: കണ്ണൂരിൽ നാളെ ഓറഞ്ച് അലർട്ട്

അഞ്ച് ദിവസം മഴ തുടരും: കണ്ണൂരിൽ നാളെ ഓറഞ്ച്...

Read More >>
സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വര്‍ധിപ്പിക്കും; പ്രത്യേക സമ്മര്‍ താരിഫും പരിഗണനയിലെന്ന് വൈദ്യുതി മന്ത്രി

Dec 2, 2024 04:01 PM

സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വര്‍ധിപ്പിക്കും; പ്രത്യേക സമ്മര്‍ താരിഫും പരിഗണനയിലെന്ന് വൈദ്യുതി മന്ത്രി

സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വര്‍ധിപ്പിക്കും; പ്രത്യേക സമ്മര്‍ താരിഫും പരിഗണനയിലെന്ന് വൈദ്യുതി...

Read More >>
Top Stories










News Roundup






Entertainment News