അനർഹമായി ക്ഷേമ പെൻഷൻ വാങ്ങുന്നവരെ കണ്ടെത്താൻ കേന്ദ്ര ആദായ നികുതി വകുപ്പിന്റെ സഹായവും സംസ്ഥാന സർക്കാർ തേടും.സംസ്‌ഥാനത്ത് ആദായ നികുതി റിട്ടേൺ നൽകുന്നവരുടെ പട്ടിക ആദായ നികുതി വകുപ്പിൽ നിന്ന് ലഭിച്ചാൽ അതുമായി ആധാർ ഉൾപ്പെടെയുള്ള വിവരങ്ങൾ ഉപയോഗിച്ച് ഒത്തു നോക്കാനാകും. പട്ടിക ലഭിക്കാൻ കേന്ദ്രത്തിന് പ്രത്യേക അപേക്ഷ നൽകേണ്ടി വരും.
മോട്ടർ വാഹന വകുപ്പിന്റെ രേഖകൾ പരിശോധിച്ച് കാർ ഉള്ളവരെ കണ്ടെത്താനും തുടങ്ങി. കുടുംബ വാർഷിക വരുമാനം ഒരു ലക്ഷം രൂപയിലേറെ ഉള്ളവരും ആദായ നികുതി അടക്കുന്നവരും കാറുള്ളവരും ക്ഷേമപെൻഷന് അർഹരല്ല.
ഭൂമിയുടെ വിസ്തൃതി സംബന്ധിച്ച കാര്യങ്ങൾക്കായി റജിസ്ട്രേഷൻ വകുപ്പിലെ രേഖകളും പരിശോധിക്കും. മരണമടഞ്ഞവരെ മരണ സർട്ടിഫിക്കറ്റ് പരിശോധിച്ച് പെൻഷൻ പട്ടികയിൽ നിന്നും നീക്കുന്ന നടപടികൾ നേരത്തേ തന്നെ ആരംഭിച്ചിരുന്നു.
Help of Income Tax Department