മലപ്പുറത്തു വെച്ച് നടക്കുന്ന 20-മത് സംസ്ഥാന എക്സൈസ് കലാകായിക മേളയോടാനുബന്ധിച്ച് നടന്ന ഫുട്ബോൾ , വോളി മ്പോൾ മത്സരത്തിൽ കണ്ണൂർ ചാമ്പ്യന്മാരായി. വാശിയേറിയ ഫൈനൽ മത്സരത്തിൽ തൃശ്ശൂരിനെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് തോൽപ്പിച്ചാണ് കണ്ണൂർ ചാമ്പ്യന്മാരായത്. 54 മിനുട്ടിൽ വിനീത് നൽകിയ പാസ്സിൽ നിന്നും ശ്യാം രാജാണ് കണ്ണൂരിനായി ആദ്യ ഗോൾ നേടിയത്.
തുടർന്ന് നടത്തിയ പ്രത്യാക്രമണത്തിൽ നേടിയെടുത്ത പെനാൽറ്റിയിൽ ഗോൾ നേടി സ്കോർ നില 1 - 1 ന് തൃശ്ശൂർ തുല്യമാക്കിയെങ്കിലും തൊട്ടടുത്ത നിമിഷം തന്നെ കണ്ണൂരിന്റെ രാഹുലിനെ പെനാൽറ്റി ബോക്സിൽ വെച്ച് തള്ളിയിട്ടത്തിന് കണ്ണൂരിന് ലഭിച്ച പെനാൽറ്റി സലിം കുമാർ ദാസ് ഗോൾ ആക്കി മാറ്റി കണ്ണൂരിന് വേണ്ടി വിജയം കൈവരിക്കുകയായിരുന്നു.
പ്രജീഷ് കോട്ടായിയുടെ നേതൃത്വത്തിൽ ഇറങ്ങിയ കണ്ണൂർ സെമിഫൈനലിൽ പത്തനംതിട്ടയെ 1 നെതിരെ 5 ഗോളുകൾക്ക് തോൽപ്പിച്ചാണ് ഫൈനലിലേക് യോഗ്യത നേടിയത്. സുഹൈൽ വി പി പരിശീലിപ്പിക്കുന്ന കണ്ണൂർ ടീം ഫുട്ബോളിൽ തുടർച്ചയായി രണ്ടാം തവണയാണ് എക്‌സൈസ് ഫുട്ബോൾ സ്റ്റേറ്റ് ചാമ്പ്യന്മാരാകുന്നത്. അവസാനം നടന്ന നാല് സംസ്ഥാന എക്സൈസ് കലാ കായിക മേളയിൽ മൂന്നിലും കണ്ണൂരാണ് കപ്പ് ഉയർത്തിയത്. വോളിബോളിൽ മാലൂർ ഷാജിയുടെ നേതൃത്വത്തിൽ സെമിയിൽ കോട്ടയത്തേയും ഫൈനലിൽ പാലക്കാടിനെയും പരാജയപെടുത്തി യാണ് കണ്ണൂർ കപ്പ് ഉയർത്തിയത് തുടർച്ചയായി 5ാം തവണയാണ് കണ്ണൂർ വോളിബോൾ ചാമ്പ്യൻ മാരാക്കുന്നത്
Kannur champions