കണ്ണൂർ: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴ തുടരുമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. നാളെ മുതല്‍ മഴയുടെ ശക്തി കുറയുമെന്നും അറിയിപ്പില്‍ പറയുന്നു. ഇന്ന് കോഴിക്കോട്, കണ്ണൂര്‍, മലപ്പുറം, വയനാട്, കാസര്‍കോഡ് ജില്ലകളില്‍ റെഡ് അലര്‍ട്ടാണുള്ളത്.
നാളെ കണ്ണൂര്‍, കാസര്‍കോഡ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടാണ്. ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്ത മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. ബുധനാഴ്ച മുതല്‍ വെള്ളി വരെ മഴയുടെ ശക്തി കുറയും ഈ ദിവസങ്ങളില്‍ നേരിയ ഇടത്തരം മഴയ്ക്കാണ് സാധ്യത.
Rain to continue for five days