കണ്ണൂർ : തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ വാർഡ് വിഭജനംസംബന്ധിച്ച് പരാതി സമർപ്പിക്കുന്നതിനുള്ള തീയതി നീട്ടി നൽകണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് മുസ്ലിം ലീഗ് കണ്ണൂർ ജില്ല ജനറൽ സെക്രട്ടറി കെ.ടി. സഹദുള്ള സ്റ്റേറ്റ് ഇലക്ഷൻ കമ്മീഷന് ഇ-മെയിലിൽ വഴി നിവേദനം നൽകി.
ജില്ലയിലെ ഭൂരിപക്ഷം പഞ്ചായത്ത്-മുൻസിപ്പാലിറ്റികളിലും പ്രകൃതി ദത്തമായ അതിരുകളോ ജനസംഖ്യാനുപാതമോ ഒന്നും പാലിക്കാതെയുള്ള വിഭജനലിസ്റ്റാണ് ഇപ്പോൾ പ്രസിദ്ധീകരിച്ചിട്ടുള്ളത്. ഇത് സംബന്ധിച്ച് പരാതികൾ നൽകുന്നതിന് ഇപ്പോൾ നൽകിയ ഡിസംബർ 3 വരെയുള്ള സമയം പ്രായോഗികല്ലെന്നും അതുകൊണ്ട് തന്നെ രേഖകൾ പരിശോധിച്ചു പരാതി തയ്യാറാക്കി സമർപ്പിക്കുന്നതിന് സാധിക്കാത്ത ഒരു അവസ്ഥയാണ് ഉള്ളതെന്നും നിവേദനത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
കണ്ണൂർ ജില്ലയിൽ നൂറിലധികം പരാതികൾ ഇതിനകം ലഭിച്ചു കഴിഞ്ഞു എന്നത് തന്നെ ജില്ലയിലെ വാർഡ് വിഭജനത്തിന്റെ അശാസ്ത്രീയ വശങ്ങളാണ് കാണിക്കുന്നതെന്നും ഇപ്പോൾ നടത്തിയ വാർഡ് വിഭജനം സംബന്ധിച്ചുള്ള പരാതികൾ കുറ്റമറ്റതാക്കുന്നതിന് രാഷ്ട്രീയ പാർട്ടിക്കാർക്കും മറ്റും ഇനിയും സമയം ലഭിക്കേണ്ടതുണ്ടെന്നും ആയതിനാൽ പരാതി സമർപ്പിക്കുന്നതിന് ആവശ്യമായ സമയപരിധി നീട്ടി നൽകണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
District Muslim League