പറശ്ശിനിക്കടവ്: ആന്തൂർ നഗരസഭ പറശ്ശിനി മട പുര ശ്രീ മുത്തപ്പൻ തിരുവപ്പന മഹോത്സവം ഹരിതോത്സവ പ്രഖ്യാപനം നടത്തി. ആന്തൂർ നഗരസഭ ചെയർമാൻ പി. മുകുന്ദൻ്റെ അദ്ധ്യക്ഷതയിൽ മടപ്പുര ബോട്ട് ജട്ടി പരിസരത്ത് നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ. കെ. കെ. രത്നകുമാരി ഹരിതോത്സവ പ്രഖ്യാപനം നടത്തി.
വികസന കാര്യ സ്ഥിരം സമിതി അധ്യക്ഷൻ കെ. വി. പ്രേമരാജൻ സ്വാഗതമാശംസിച്ചു. വൈസ് ചെയർ പേർസൺ വി. സതീദേവി,സ്ഥിരം സമിതി അധ്യക്ഷ മാരായ എം. ആമിന ടീച്ചർ, ഓമന മുരളീധരൻ,കെ പി ഉണ്ണികൃഷ്ണൻ, കൗൺസിലർ കെ.വി. ജയശ്രീ, മടപ്പുര പ്രതിനിധി പി. എം. പങ്കജാക്ഷൻ, കച്ചവട സംഘം സെക്രട്ടറി എം.വി. പ്രേമൻ, കെ.പി. ശിവദാസൻ എന്നിവർ ആശംസയർപ്പിച്ച് സംസാരിച്ചു.
സെക്രട്ടറി പി.എൻ. അനീഷ് നന്ദി രേഖപ്പെടുത്തി.
Parassini Madapura Sri Muthappan Thiruvaappana Mahotsavam