---
title: "പറശ്ശിനി മടപ്പുര ഉത്സവത്തോടനുബന്ധിച്ച് മടപ്പുര പരിസരം ജനകീയ ശുചീകരണം നടത്തി"
english_title: "Madapura area was cleaned by people"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/252624/madapura-area-was-cleaned-by-people"
published_at: "2024-11-29T13:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6749787247715_news-card.jpg"
keywords: []
---

# പറശ്ശിനി മടപ്പുര ഉത്സവത്തോടനുബന്ധിച്ച് മടപ്പുര പരിസരം ജനകീയ ശുചീകരണം നടത്തി

> **Lead Summary:** പറശ്ശിനിക്കടവ്: പറശ്ശിനി മടപ്പുര ഉത്സവത്തോടനുബന്ധിച്ച് മടപ്പുര പരിസരം ജനകീയ ശുചീകരണം നടത്തി.ശുചീകരണ പ്രവർത്തനങ്ങൾ ആന്തൂർ എന്ന നഗരസഭ ചെയർമാൻ പി. മുകുന്ദൻ ഉൽഘാടനം നിർവഹിച്ചു. വികസന സ്ഥിരം സമിതി അധ്യക്ഷൻ കെ.വി. പ്രേമ രാജൻ്റെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ പി.കെ. മുഹമ്മദ് കുഞ്ഞി കെ.പി. ഉണ്ണികൃഷ്ണൻ സെക്രട്ടറി പി.എൻ. അനീഷ് എന്നിവർ സംസാരിച്ചു.

## Article Content

പറശ്ശിനിക്കടവ്: പറശ്ശിനി മടപ്പുര ഉത്സവത്തോടനുബന്ധിച്ച് മടപ്പുര പരിസരം ജനകീയ ശുചീകരണം നടത്തി.ശുചീകരണ പ്രവർത്തനങ്ങൾ ആന്തൂർ എന്ന നഗരസഭ ചെയർമാൻ പി. മുകുന്ദൻ ഉൽഘാടനം നിർവഹിച്ചു. വികസന സ്ഥിരം സമിതി അധ്യക്ഷൻ കെ.വി. പ്രേമ രാജൻ്റെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ പി.കെ. മുഹമ്മദ് കുഞ്ഞി കെ.പി. ഉണ്ണികൃഷ്ണൻ സെക്രട്ടറി പി.എൻ. അനീഷ് എന്നിവർ സംസാരിച്ചു.

നഗരസഭ ഹരിത കർമ്മസേന, തൊഴിലുറപ്പ് തൊഴിലാളികൾ, കണ്ടിജൻ്റ് തൊഴിലാളികൾ, കച്ചവട ക്ഷേമ സംഘം, നാട്ടുകാർ തുടങ്ങിയവർ ശുചീകരണ പ്രവർത്തനങ്ങളിൽ പങ്കാളികളായി.

നാളെ 4.30 ന് കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ. കെ. രത്നകുമാരി പറശ്ശിനി ബോട്ട് ടർമിനൽ പരിസരത്ത് ഹരിതോത്സവ പ്രഖ്യാപനം നടത്തും. നഗരസഭ ചെയർമാൻ പി. മുകുന്ദൻ അധ്യക്ഷം വഹിക്കും.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/252624/madapura-area-was-cleaned-by-people)