---
title: "'ഒടിപി ഒന്ന് പറയാമോ?' വാട്സ്ആപ്പിൽ വ്യാപക ഹാക്കിം​ഗ്; പരാതികൾ കൂടുന്നു"
english_title: "watsapp hacking"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/252210/watsapp-hacking"
published_at: "2024-11-27T18:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67471ab025d7c_news-card.jpg"
keywords: []
---

# 'ഒടിപി ഒന്ന് പറയാമോ?' വാട്സ്ആപ്പിൽ വ്യാപക ഹാക്കിം​ഗ്; പരാതികൾ കൂടുന്നു

> **Lead Summary:** ഒടിപി ഒന്ന് പറയാമോ? വാട്സ്ആപ്പിൽ വ്യാപക ഹാക്കിം​ഗ്; പരാതികൾ കൂടുന്നു; ആറക്ക ഒ ടി പി നമ്പർ എസ്.എം.എസ് ആയി അബദ്ധത്തിൽ അയച്ചിട്ടുണ്ടെന്നും അത് വാട്‌സാപ്പിൽ ഫോർവേഡ് ചെയ്ത് നൽകാനും ആവശ്യപ്പെട്ട് പരിചയമുള്ള നമ്പറുകളിൽ നിന്നുമാണ് തട്ടിപ്പ് മെസേജ് എത്തുന്നത്.

## Article Content

ഒടിപി ഒന്ന് പറയാമോ? വാട്സ്ആപ്പിൽ വ്യാപക ഹാക്കിം​ഗ്; പരാതികൾ കൂടുന്നു; ആറക്ക ഒ ടി പി നമ്പർ എസ്.എം.എസ് ആയി അബദ്ധത്തിൽ അയച്ചിട്ടുണ്ടെന്നും അത് വാട്‌സാപ്പിൽ ഫോർവേഡ് ചെയ്ത് നൽകാനും ആവശ്യപ്പെട്ട് പരിചയമുള്ള നമ്പറുകളിൽ നിന്നുമാണ് തട്ടിപ്പ് മെസേജ് എത്തുന്നത്.

നമ്മുക്ക് പരിചയമുള്ളവരുടെ വാട്സ്ആപ്പ് ഹാക്ക് ചെയ്താണ് ഈ മെസേജ് തട്ടിപ്പുക്കാർ അയക്കുന്നത്. ഒ.ടി.പി നമ്പർ ഫോർവേഡ് ചെയ്തു കൊടുത്താൽ നമ്മുടെ വാട്‌സ്ആപ്പ് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെടും. ഇതോടെ നമ്മുടെ വാട്‌സ്ആപ്പ് അക്കൗണ്ട് തട്ടിപ്പുകാരുടെ നിയന്ത്രണത്തിലാകും. തുടർന്ന് നമ്മൾ ഉൾപ്പെട്ടിട്ടുള്ള വാട്ട്‌സ്ആപ്പ് ഗ്രൂപ്പുകളിലെയും നമ്മുടെ കോൺടാക്ട് ലിസ്റ്റിലെ അംഗങ്ങൾക്കും ഇത്തരത്തിൽ ഒ.ടി.പി ആവശ്യപ്പെട്ടുള്ള സന്ദേശങ്ങളും പണം ആവശ്യപ്പെട്ടുള്ള സന്ദേശങ്ങളും അയക്കുന്നതാണ് തട്ടിപ്പ് സംഘത്തിന്റെ രീതി.

വാട്‌സ്ആപ്പ് ഹാക്ക് ചെയ്യപ്പെട്ടിട്ടുണ്ടെന്ന് മനസിലാക്കി മറ്റുള്ളവരെ അറിയിക്കാൻ ശ്രമിച്ചാൽ ആ സന്ദേശവും തട്ടിപ്പ് സംഘത്തിന് ഡിലീറ്റാക്കാൻ കഴിയുമെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട്. വാട്സ്ആപ്പ് ഹാക്ക് ചെയ്യുന്നതോടെ സ്വകാര്യതയിലേക്ക് കടന്നുകയറി, ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങൾ തട്ടിയെടുക്കുക എന്നതാണ് ഇവരുടെ പ്രധാന ലക്ഷ്യം.കഴിഞ്ഞില്ല, ഇതുവഴി സ്വകാര്യത വിവരങ്ങൾ കൈക്കലാക്കിയ ശേഷം ഉപയോക്താക്കളെ ബ്ലാക്ക്മെയിൽ ചെയ്യുക എന്നതാണ് അടുത്ത നീക്കം. ഇങ്ങനെ ഭീഷണിയുടെ പണം തട്ടിയെടുക്കുകയാണിവർ.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/252210/watsapp-hacking)