ജനകീയ ആസൂത്രണ പദ്ധതി 2024-25 ന്റെ ഭാഗമായി തളിപ്പറമ്പ് നഗരസഭയുടെ ആഭിമുഖ്യത്തിൽ ഫാറൂഖ് നഗറിലുള്ള ഹബീബ് റഹ്‌മാൻ സാംസ്കാരിക നിലയത്തിന്റെ ഒന്നാം നിലയിൽ നഗരസഭ പണിത കെട്ടിടത്തിൽ നഗര സഭയിൽ ആദ്യമായി ജുമ്പാ ഡാൻസിന് പ്രാധാന്യം കൊടുത്തു കൊണ്ട് വനിതാ ഫിറ്റ്നസ് സെന്റർ ചെയർപേഴ്സൺ മുർഷിദ കൊങ്ങായി ഉദ്ഘാടനം ചെയ്തു.
നഗരസഭ വൈസ് ചെയർമാൻ കല്ലിങ്കൽ പത്മനാഭൻ എന്നവരുടെ അധ്യക്ഷദയിൽ നടന്ന പ്രസ്തുത ചടങ്ങിൽ ആശംസ അറിയിച്ചു കൊണ്ട് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മാരായിട്ടുള്ള ഷബിത എം കെ, റജില പി, നബീസ ബീവി കെ, മുഹമ്മദ് നിസാർ പി പി, ഖദീജ കെ പി എന്നിവർ സംസാരിച്ചു, വാർഡ് കൗൺസിലർ മാരായ വത്സരാജൻ,വിജയൻ വി,സി മുഹമ്മദ് സിറാജ്, സി പി മനോജ്, , സജീറ എം പി, പി റഹ്മത്ത് ബീഗം, സി ഡി എസ് ചെയർപേഴ്സൻ രാജി നന്ദകുമാർ എന്നിവർ സന്നിഹിദാരായി.
ചടങ്ങിന് വാർഡ് കൗൺസിലർ സജ്ന എം സ്വാഗതവും മെമ്പർ സെക്രട്ടറി പ്രദീപ് കുമാർ നന്ദിയും പറഞ്ഞു, ചടങ്ങിൽ ട്രെയിനർ ഷമീല കെ പി അടക്കം കുടുംബശ്രീ ഭാരവാഹികൾ, സംരമ്പകർ, നാട്ടുകാർ ജീവനക്കാർ എന്നിവർ പങ്കെടുത്തു. ഫാറൂഖ് നഗർ ൽ ഉള്ള ഹബീബ് റഹ്‌മാൻ സാംസ്‌കാരിക നിലയത്തിലെ ഒന്നാം നിലയിൽ പണിത കെട്ടിടത്തിന്റെ നിർമാണത്തിനും മെഷിനറിസിനുമായി ആകെ 25 ലക്ഷം തുക ചെലവായി.
The women's fitness center