സമസ്ത കേരള ജംഇയ്യത്തുൽ ഉലമ അധ്യക്ഷൻ സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങൾ തിങ്കളാഴ്ച ഉദ്ഘാടനം നിർവഹിക്കുന്ന മൂന്നാമത് തൻസീൽ ഖുർആൻ പഠന കോഴ്സിന്റെ ഭാഗമായ ഖുർആനിക് റിസർച്ച് കൊളോക്യം നാളെ പാണക്കാട് സ്വാദിഖ് അലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും. തുടർന്ന് പട്ടിക്കാട് ജാമിഅ നൂരിയ്യ പ്രൊഫസർ ളിയാഉദ്ദീൻ ഫൈസി, എ.പി മുസ്തഫ ഹുദവി അരൂർ, മുജ്തബ ഫൈസി ആനക്കര എന്നിവർ സംസാരിക്കും.
അൽ ഫുർഖാൻ ഓൺലൈൻ അക്കാദമിയുടെ കീഴിൽ വർഷംതോറും നടത്തപ്പെടുന്ന ഖുർആൻ വ്യാഖ്യാന പഠന കോഴ്സാണ് തൻസീൽ. സൂറത്തുൽ വാഖിഅ സൂറ:മുൽക്ക്, സൂറ:യാസീൻ വ്യാഖ്യാന പഠന സിലബസ് അടിസ്ഥാനമാക്കി ഒരു മാസത്തോളം നീണ്ടുനിൽക്കുന്ന അതിൻ്റെ മൂന്നാം പതിപ്പിന് ഉസ്താദ് അബ്ദുസ്സലാം ഫൈസി ഒളവട്ടൂർ, ശറഫുദ്ദീൻ ഹുദവി ആനമങ്ങാട് എന്നിവരാണ് നേതൃത്വം നൽകുന്നത്. വെള്ളിയാഴ്ച നടക്കുന്ന പ്രസ്തുത കോഴ്സിൻ്റെ ഉദ്ഘാടന സദസ്സിൽ ഇസ്ഹാഖ് ബാഖവി ചെമ്മാട്, ഉമർ ഹുദവി പൂളപ്പാടം എന്നിവർ സംസാരിക്കും. ഹൈദർ അലി ഫൈസി കുറ്റ്യേരി പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകും.
Thanseel Qur'anic