---
title: "യുഡിഎഫിന്റെ ഭരണഘടന സംരക്ഷണ സായാഹ്ന സദസ്സ് നവംബർ 26ന് കണ്ണൂർ സ്റ്റേഡിയം കോർണറിൽ "
english_title: " UDF"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/251305/udf"
published_at: "2024-11-23T19:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6741e07704762_Untitled-2-web.jpg"
keywords: []
---

# യുഡിഎഫിന്റെ ഭരണഘടന സംരക്ഷണ സായാഹ്ന സദസ്സ് നവംബർ 26ന് കണ്ണൂർ സ്റ്റേഡിയം കോർണറിൽ 

> **Lead Summary:** കണ്ണൂർ :ഭരണഘടനാ ദിനമായ നവംബർ 26ന് ഭരണഘടനാ സംരക്ഷണ സായാഹ്നസദസ്സ് നടത്തുവാൻ യുഡിഎഫ് ജില്ലാ കമ്മിറ്റിയുടെയും അസംബ്ലി നിയോജക മണ്ഡലം ചെയർമാൻ കൺവീനർമാരുടെയും യോഗം തീരുമാനിച്ചു.

## Article Content

കണ്ണൂർ :ഭരണഘടനാ ദിനമായ നവംബർ 26ന് ഭരണഘടനാ സംരക്ഷണ സായാഹ്നസദസ്സ് നടത്തുവാൻ യുഡിഎഫ് ജില്ലാ കമ്മിറ്റിയുടെയും അസംബ്ലി നിയോജക മണ്ഡലം ചെയർമാൻ കൺവീനർമാരുടെയും യോഗം തീരുമാനിച്ചു.

ഭരണഘടനയുടെ മഹത്വത്തെക്കുറിച്ചും ഭരണഘടന ഇപ്പോൾ നേരിടുന്ന വെല്ലുവിളികളെ കുറിച്ചും ജനങ്ങളെ ബോധവൽക്കരിക്കാൻ നടത്തുന്ന സായാഹ്ന സദസ്സ് നവംബർ 26ന് ചൊവ്വാഴ്ച 4:00 മണിക്ക് കണ്ണൂർ സ്റ്റേഡിയം കോർണറിലാണ് നടത്തുക.

കണ്ണൂർ ഡിസിസി ഓഫീസിൽ ചേർന്ന യോഗത്തിൽ ഡിസിസി പ്രസിഡണ്ട് മാർട്ടിൻ ജോർജ് അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി കെ.ടി സഹദുള്ള സ്വാഗതം പറഞ്ഞു.എ ഡി മുസ്തഫ സി എ അജീർ അൻസാരി തില്ലങ്കേരി അഡ്വ. ടി.ഒ.മോഹനൻ, സി.കെസഹജൻ, ജോൺസൺ.പി.തോമസ് , എം.സതീഷ്കുമാർ , എൻ കെ റഫീഖ്മാസ്റ്റർ,പി സുനിൽകുമാർ കെ.വി.കൃഷ്ണൻ, എസ്.എഷുക്കൂർഹാജി, പി.എം .മുഹമ്മദ്കുഞ്ഞി, വി.സുരേന്ദ്രൻ, സി വി ഗോപിനാഥ്, പി സി അഹമ്മദ് കുട്ടി ,പി മാധവൻ, ടി കെ അജിത്, സി.എം. ഗോപിനാഥ്, കെ പി ജയാനന്ദൻ, പി കെ പി മുഹമ്മദ് അസ്ലം, പി കെ ജനാർദ്ദനൻ, കെ .പി സലീം പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/251305/udf)