---
title: "സർക്കാർ അംഗീകാരം ലഭിച്ച ഷാലിമാർ സ്റ്റോറിന്റെ ഉടമകളെ തളിപ്പറമ്പ മെർച്ചന്റ്സ് അസോസിയേഷൻ ആദരിച്ചു"
english_title: "Thaliparamba Merchants Association felicitated the owners of Shalimar Store"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/251303/thaliparamba-merchants-association-felicitated-the-owners-of-shalimar-store"
published_at: "2024-11-23T19:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6741deea7c23f_news-card.jpg"
keywords: []
---

# സർക്കാർ അംഗീകാരം ലഭിച്ച ഷാലിമാർ സ്റ്റോറിന്റെ ഉടമകളെ തളിപ്പറമ്പ മെർച്ചന്റ്സ് അസോസിയേഷൻ ആദരിച്ചു

> **Lead Summary:** തളിപ്പറമ്പ മെർച്ചന്റ്സ് അസോസിയേഷൻ 2024-26 ഭരണ സമിതിയുടെ പ്രഥമ പ്രവർത്തക സമിതി യോഗത്തിൽ കഴിഞ്ഞ കാലങ്ങളിൽ ഭിന്നശേഷിക്കാരെ ചേർത്തു പിടിച്ച സ്ഥാപനമായ ഷാലിമാർ സ്റ്റോറിന് സർക്കാർ പുരസ്‌കാരം ലഭിച്ചതിനെ തുടർന്ന് ഷാലിമാർ സ്റ്റോർ ഉടമകളെ വ്യാപാരഭവനിൽ ആദരിച്ചു.

## Article Content

തളിപ്പറമ്പ മെർച്ചന്റ്സ് അസോസിയേഷൻ 2024-26 ഭരണ സമിതിയുടെ പ്രഥമ പ്രവർത്തക സമിതി യോഗത്തിൽ കഴിഞ്ഞ കാലങ്ങളിൽ ഭിന്നശേഷിക്കാരെ ചേർത്തു പിടിച്ച സ്ഥാപനമായ ഷാലിമാർ സ്റ്റോറിന് സർക്കാർ പുരസ്‌കാരം ലഭിച്ചതിനെ തുടർന്ന് ഷാലിമാർ സ്റ്റോർ ഉടമകളെ വ്യാപാരഭവനിൽ ആദരിച്ചു.

യൂണിറ്റ് പ്രസിഡന്റ്‌ കെ. എസ്. റിയാസ് അധ്യക്ഷത വഹിച്ചു. ഷാലിമാർ സ്റ്റോർ എം. പി.മൊയ്‌ദീൻനെ മുനിസിപ്പൽ PWD സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ പി. പി. നിസാറും, എം.പി.ബഷീറിനെ മുൻ ജനറൽ സെക്രട്ടറി പ്രദീപ്‌ കുമാറും,സലാംകയുടെ മകൻ മുഹമ്മദ്‌ ശമൽ.സി.പി യെ മുൻ ട്രഷറെർ പി. എ. അബ്ദുറഹ്മാൻ സോണിയും ഷാൾ അണിയിച്ചു ആദരിച്ചു.

യോഗത്തിൽ പുതുതായി കൂട്ടിച്ചേർക്കപ്പെട്ട പ്രവർത്തക സമിതി അംഗങ്ങൾക്ക് പ്രസിഡന്റ്‌ സത്യ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു ഭാവിയിൽ നടപ്പിലാക്കേണ്ട ഫ്യൂചർ പ്ലാനും തയ്യാറാക്കി ചടങ്ങിന് ജനറൽ സെക്രട്ടറി വി. താജുദ്ധീൻ സ്വാഗതവും ട്രെഷറെർ ടി. ജയരാജ്‌ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/251303/thaliparamba-merchants-association-felicitated-the-owners-of-shalimar-store)