കണ്ണൂർ കിംസ് ശ്രീചന്ദ് ആശുപത്രിയിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് ശസ്ത്രക്രിയ സഹായം നൽകുന്ന ചികിത്സാ പദ്ധതി ആരംഭിച്ചു.
സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം ആവശ്യമുള്ള ശസ്ത്രക്രിയകൾ ഒഴിവാക്കുന്ന നിരവധി ആളുകൾ നമുക്കിടയിലുണ്ട്. സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങൾക്കും ഗുണനിലവാരമുള്ള ചികിത്സ ഉറപ്പാക്കുകയാണ് ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യം.
സാമൂഹിക ദൗത്യങ്ങൾക്ക് പ്രാധാന്യം നൽകുന്ന ആശുപത്രിയുടെ ഈ പദ്ധതിക്ക് മെഡിക്കൽ ഡയറക്ടറും ചീഫ് കാർഡിയോളജിസ്റ്റുമായ ഡോ. രവീന്ദ്രൻ നേതൃത്വം നൽകും.മാനുഷിക സഹായ പ്രവർത്തനങ്ങളുടെ ഭാഗമായി, ഡോക്ടർമാരുടെയും സന്നദ്ധസംഘടനകളുടെയും സഹകരണത്തോടെയാണ് ഈ പദ്ധതി നടപ്പാക്കുന്നത്.
ആരോഗ്യം ഒരു അവകാശമാണെന്നും, സാമ്പത്തിക ബുദ്ധിമുട്ടുകൾ മൂലം ചികിത്സ ലഭിക്കാത്തവർക്കുള്ള ആശ്വാസമായിരിക്കും ഈ പദ്ധതിയെന്നും കിംസ് കേരള ക്ലസ്റ്റർ സിഇഒയും ഡയറക്ടറുമായ ഫർഹാൻ യാസീൻ പറഞ്ഞു.
കേരളത്തിൽ ആദ്യമായാണ് ഒരു സ്വകാര്യ ആശുപത്രി ഇത്തരമൊരു മാതൃകാ പദ്ധതി നടപ്പാക്കുന്നത്.
കൂടുതൽ വിവരങ്ങൾക്ക്:ഫോണിന്: +91 7025767676
Kims hospital