കണ്ണൂർ കുടുംബശ്രീ ജില്ലാ മിഷൻ്റെയും തളിപറമ്പ നഗരസഭ കുടുംബശ്രീ സിഡിഎസിൻ്റെയും ആഭിമുഖ്യത്തിൽ ഡി.ഡി.യു. ജി.കെ.വൈ പദ്ധതിയുടെ ഭാഗമായി തളിപറമ്പ് പയ്യന്നൂർ ക്ലസ്റ്റർ തല തൊഴിൽ മേള കണക്ട് തളിപറമ്പ് ഡ്രീം പാലസ് ഓഡിറ്റോറിയം വെച്ച് സംഘടിപ്പിച്ചു.
തളിപറമ്പ് നഗരസഭകുടുംബശ്രീ സിഡിഎസ് ചെയർപേഴ്സൺ രാജി നന്ദകുമാറിൻ്റെ അദ്ധ്യക്ഷതയിൽ വൈസ് ചെയർമാൻ കല്ലിങ്കീൽ പത്മനാഭൻ തൊഴിൽ മേള ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്റർ ശ്രീ എം വി ജയൻ മുഖ്യാതിഥിയായി സംസാരിച്ചു. പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി പി മുഹമ്മദ് നിസാർ കൗൺസിലർമാരായ പിവി സുരേഷ്, വി വിജയൻ, കുടുംബശ്രീ ജില്ലാ മിഷൻ പ്രോഗ്രാം മാനേജർ ജുബിൻ പിഎന്നിവർ ആശംസ അർപ്പിച്ചു സംസാരിച്ചു. തളിപറമ്പ് നഗരസഭ കുടുംബശ്രീ സി ഡി എസ് മെമ്പർ സെക്രട്ടറി പ്രദീപ് കുമാർ സ്വാഗതവും, കുടുംബശ്രീ ബ്ലോക്ക് കോ ഓർഡിനേറ്റർ നിത്യ എവി നന്ദിയും പറഞ്ഞു.
അക്കൗണ്ടൻ്റ്, സോഫ്റ്റ് വെയർ ഡവലപ്പർ ,ഫാഷൻ ഡിസൈനർ,വീഡിയോ മേക്കർ,ഫാക്കൾട്ടി,HRഎക്സിക്യൂട്ടീവ്, തുടങ്ങി 800 ലധികം ഒഴിവുകളിലേക്കാണ് ഇൻ്റർവ്യൂ നടന്നത്. 32 കമ്പനികൾ പങ്കെടുത്തു. 402 ഉദ്യോഗാർത്ഥികൾ പങ്കെടുത്തതിൽ 69 പേർക്ക് സെലക്ഷൻ ലഭിക്കുകയും 338 പേരെ ഷോർട് ലിസ്റ്റ് ചെയ്യുകയും ചെയ്തു.
Job fair