ധർമ്മശാല: ആന്തൂർ നഗരസഭ സീപേജ്-സെപ്റ്റേജ് തൊഴിലാളികൾക്ക് സുരക്ഷാ ഉപകരണങ്ങൾ വിതരണം ചെയ്തു.
കേന്ദ്രസർക്കാർ സാമൂഹിക ക്ഷേമ മന്ത്രാലയവും പാർപ്പിs നഗര മന്ത്രാലയവും സംയുക്തമായി ആവിഷകരിച്ച് നടപ്പിലാക്കി വരുന്ന " നമസ്തേ" (NAMASTHE, Natural Action for Mechanized Sanitation Ecosystem) പദ്ധതി പ്രകാരം ആന്തൂർ നഗരസഭയിൽ സീവേജ് -സെപ്റ്റേജ് ജോലിചെയ്യുന്ന തൊഴിലാളികൾക്ക് നഗരസഭ ചെയർമാൻ പി .മുകുന്ദന്റെ നേതൃത്വത്തിൽ വ്യക്തിഗത സുരക്ഷ ഉപകരണങ്ങൾ വിതരണം ചെയ്തു.
വൃത്തിയുള്ള അന്തരീക്ഷം സൃഷ്ടിക്കുന്നതിന്നും പരിസ്ഥിതി പരിപാലനത്തിന്നും ശുചീകരണ തൊഴിലാളികളുടെ പങ്ക് അംഗീകരിച്ചും കൊണ്ടാണ് ഇത്തരമൊരു പദ്ധതി നടപ്പാക്കി വരുന്നത്. നഗരസഭാ ആസ്ഥാനത്ത് നടന്ന ചടങ്ങിൽ സ്ഥിരംസമിതി അദ്ധ്യക്ഷന്മാരായ കെ വി പ്രേമരാജൻ, കെ.പി.ഉണ്ണികൃഷ്ണൻ, കൗൺസിലർമാർ,ക്ലീൻ സിറ്റി മാനേജർ ടി.അജിത്, ആരോഗ്യ വിഭാഗം ജീവനക്കാർതുടങ്ങിയവർ പങ്കെടുത്തു.
Andoor Municipality has distributed safety equipment