---
title: "എക്സൈസ് സംഘത്തിന്റെ റെയ്ഡിൽ ഉടമസ്ഥനില്ലാത്ത നിലയിൽ വാഷ് കണ്ടെത്തി നശിപ്പിച്ചു"
english_title: "wash was found and destroyed"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/248432/wash-was-found-and-destroyed"
published_at: "2024-11-10T19:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6730b5f9d3de5_news-card.jpg"
keywords: []
---

# എക്സൈസ് സംഘത്തിന്റെ റെയ്ഡിൽ ഉടമസ്ഥനില്ലാത്ത നിലയിൽ വാഷ് കണ്ടെത്തി നശിപ്പിച്ചു

> **Lead Summary:** ശ്രീകണ്ഠാപുരം എക്സൈസ് റേഞ്ച് ഓഫീസിലെ അസി: എക്സൈസ് ഇൻസ്പെക്ടർ പി.ആർ. സജീവിൻ്റെ നേതൃത്വത്തിൽ പയ്യാവൂർ,കാഞ്ഞിരക്കൊല്ലി, കുട്ടിമാവ് ഭാഗങ്ങളിൽ നടത്തിയ റെയിഡിൽ കാഞ്ഞിരക്കൊല്ലി- കുട്ടി മാവ് എന്ന സ്ഥലത്തുള്ള തോട്ടുചാലിന് സമീപത്ത് കോരിച്ചൊരിയുന്ന മഴയിൽ എക്‌സൈസ് സംഘം വലിയ വാറ്റു സങ്കേതം തകർത്ത് ഉടമസ്ഥനില്ലാത്ത നിലയിൽ കാണപ്പെട്ട 100 ലിറ്റർ വാഷ് കണ്ടെടുത്ത് അബ്കാരി കേസെടുത്തു.

## Article Content

ശ്രീകണ്ഠാപുരം എക്സൈസ് റേഞ്ച് ഓഫീസിലെ അസി: എക്സൈസ് ഇൻസ്പെക്ടർ പി.ആർ. സജീവിൻ്റെ നേതൃത്വത്തിൽ പയ്യാവൂർ,കാഞ്ഞിരക്കൊല്ലി, കുട്ടിമാവ് ഭാഗങ്ങളിൽ നടത്തിയ റെയിഡിൽ കാഞ്ഞിരക്കൊല്ലി- കുട്ടി മാവ് എന്ന സ്ഥലത്തുള്ള തോട്ടുചാലിന് സമീപത്ത് കോരിച്ചൊരിയുന്ന മഴയിൽ എക്‌സൈസ് സംഘം വലിയ വാറ്റു സങ്കേതം തകർത്ത് ഉടമസ്ഥനില്ലാത്ത നിലയിൽ കാണപ്പെട്ട 100 ലിറ്റർ വാഷ് കണ്ടെടുത്ത് അബ്കാരി കേസെടുത്തു.

പാർട്ടിയിൽ പ്രിവൻ്റീവ് ഓഫീസർ എം.എം.ഷഫീക് സിവിൽ എക്സൈസ് ഓഫീസർ അഖിൽജോസ് വനിത സിവിൽ എക്സൈസ് ഓഫീസർ പി.കെ.മല്ലിക എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/248432/wash-was-found-and-destroyed)