തളിപ്പറമ്പ് നഗരസഭ പരിധിയിലെ ഹിദായത്ത് നഗർ എന്ന സ്ഥലത്ത് മഞ്ഞപ്പിത്തം (ഹെപ്പറ്റൈറ്റിസ് എ) റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ നഗരസഭ വിളിച്ചുചേർത്ത അടിയന്തര അവലോകന യോഗത്തിൽ അസിസ്റ്റന്റ് ജില്ലാ മെഡിക്കൽ ഓഫീസറായ ഡോക്ടർ സച്ചിൻ നിജസ്ഥിതി റിപ്പോർട്ട് ചെയ്തു. നഗരസഭ ചെയർപേഴ്സൺ മുർഷിദ് കോങ്ങായി അധ്യക്ഷത വഹിച്ച പ്രസ്തുത യോഗത്തിൽ നിലവിൽ സ്വീകരിച്ച പ്രതിരോധ മാർഗങ്ങളും തുടർന്ന് പ്രാവർത്തികമാക്കേണ്ട പ്രതിരോധ പ്രവർത്തനങ്ങളും ഉൾപ്പെടുത്തി ആക്ഷൻ പ്ലാൻ തയ്യാറാക്കാൻ നിർദ്ദേശം ഉണ്ടായി.
ചർച്ചയുടെ ഭാഗമായിവൈസ് ചെയർമാൻ കല്ലിങ്കൽ പത്മനാഭൻ, താലൂക്ക് ഹോസ്പിറ്റൽ സൂപ്രണ്ട് ആയ ഡോക്ടർ ഗ്രീഫിൻ സുരേന്ദ്രൻ, ഏഴോo മെഡിക്കൽ ഓഫീസർ ഡോക്ടർ മുഹമ്മദ് അഷ്റഫ്, അർബൻ പി എച്ച് സി ഡോക്ടർ അനീസ അഷ്റഫ്, ഏഴാം ബ്ലോക്ക് എച്ച്ഐ ബിജു, നഗരസഭ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ മുഹമ്മദ് നിസാർ, നബീസ ബീവി, റജില പി, ഖദീജ കെ പി, കൺസിലർ മാരായ ഒ സൗഭാഗ്യം, ലത്തീഫ് കെ എം, രമേശൻ കെ, സജീറ എംപി, കൂടാതെ നഗരസഭ സെക്രട്ടറി കെ പി സുബൈർ, ക്ലീൻ സിറ്റി മാനേജർ എ പി രഞ്ജിത്ത് കുമാർ, പി എച് ഐ പ്രദീപ് കുമാർ എന്നിവർ സംസാരിച്ചു.
ആശാവർക്കർമാർ, ജെ പി എച്ച് എൻ മാർ, നഗരസഭ ആരോഗ്യ വിഭാഗം ജീവനക്കാർ, ഭരണസമിതി കൗൺസിലർമാർ എന്നിവർ പങ്കെടുത്ത ടി യോഗത്തിൽ ചുവടെ ചേർത്ത തീരുമാനങ്ങൾ എടുത്തു.
1 സ്കൂളുകളുകൾ,വാർഡുകൾ കേന്ദ്രീകരിച്ച് ബോധവൽക്കരണ ക്ലാസുകൾ സംഘടിപ്പിക്കുവാൻ തീരുമാനിച്ചു.
2- ഇരുപതിനായിരം ബോധവൽക്കരണ ബിറ്റ് നോട്ടീസ് വിതരണം ചെയ്യാൻ തീരുമാനിച്ചു.
3- നഗരസഭ പരിധിയിൽ നടക്കുന്ന വിവാഹം, ഗൃഹപ്രവേശം തുടങ്ങിയ ആഘോഷങ്ങൾ നടക്കുമ്പോൾ നഗരസഭയുടെ അനുമതി വാങ്ങണം എന്ന് തീരുമാനിച്ചു.
4- നഗരസഭ പരിധിയിലുള്ള ഹോട്ടലുകൾ, തട്ടുകടകൾ എന്നീ സ്ഥാപനങ്ങളിലേക്ക് എത്തിക്കുന്ന വെള്ളത്തിന്റെ ടെസ്റ്റ് റിപ്പോർട്ട് ഹാജരാക്കാനും ശുചിത്വം പരിശോധിക്കാനും തീരുമാനിച്ചു.
5- കുടുംബശ്രീ വളണ്ടിയർ മാർ, Nss വളണ്ടിയർ മാർ എന്നിവർക്ക് ട്രെയിനിങ് നൽകി ബോധവത്കരണത്തിന് ഉപയോഗപ്പെടുത്താൻ തീരുമാനിച്ചു
Yellow fever outbreak in Thaliparamb municipality