---
title: "നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി അറഫാത്ത് നാലാം തവണയും പിടിയിൽ"
english_title: "banned tobacco products"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/246841/banned-tobacco-products"
published_at: "2024-11-02T15:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6725fe296d024_Untitled-2-web.jpg"
keywords: []
---

# നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി അറഫാത്ത് നാലാം തവണയും പിടിയിൽ

> **Lead Summary:** **പഴയങ്ങാടി : **നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി കുപ്രസിദ്ധ ലഹരി കച്ചവടക്കാരൻ പുതിയങ്ങാടി സ്വദേശി കൊട്ടതലയൻ അറഫാത്ത് നാലാം തവണയും പിടിയിൽ. ഇന്ന് പുലർച്ചെയാണ് പഴയങ്ങാടി റെയിൽവെ സ്റ്റേഷനിൽ വെച്ചാണ് ഹാൻസ്, കൂൾ അടങ്ങിയ 2000 പേക്കറ്റ് നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി പഴയങ്ങാടി എസ്.ഐ യദുകൃഷ്ണൻ്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഇയാളെ പിടികൂടിയത്.

## Article Content

**പഴയങ്ങാടി : **നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി കുപ്രസിദ്ധ ലഹരി കച്ചവടക്കാരൻ പുതിയങ്ങാടി സ്വദേശി കൊട്ടതലയൻ അറഫാത്ത് നാലാം തവണയും പിടിയിൽ. ഇന്ന് പുലർച്ചെയാണ് പഴയങ്ങാടി റെയിൽവെ സ്റ്റേഷനിൽ വെച്ചാണ് ഹാൻസ്, കൂൾ അടങ്ങിയ 2000 പേക്കറ്റ് നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി പഴയങ്ങാടി എസ്.ഐ യദുകൃഷ്ണൻ്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഇയാളെ പിടികൂടിയത്.

അന്യസംസ്ഥാനത്ത് നിന്നും തീവണ്ടി മാർഗ്ഗം നിരോധിത പുകയില ഉൽപ്പന്നം എത്തിച്ച് അമിതവിലയിൽ വിദ്യാർത്ഥികൾക്കും മറ്റും വിതരണം ചെയ്യുന്നയാളാണ് അറഫാത്ത്.എസ്.സി.പി.ഒമാരായ ശ്രീകാന്ത്, ചന്ദ്രകുമാർ, മഹേഷ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/246841/banned-tobacco-products)