മയ്യിൽ: ഹരിതകേരള മിഷൻ മാലിന്യമുക്ത നവകേരളം ജനകീയ ക്യാമ്പയിന്റെ ഭാഗമായി പരിസ്ഥിതി പരിപാലനത്തിൻ്റെ സംസ്കാരം സമൂഹത്തിന് പകർന്നു നൽകുവാനായി ഹരിത പെരുമാറ്റച്ചട്ടം പാലിച്ചുകൊണ്ട് ശുചിത്വ- മാലിന്യ സംസ്‌കരണം, ജലസുരക്ഷ, ഊർജ്ജ സംരക്ഷണം, ജൈവവൈവിധ്യ സംരക്ഷണം എന്നീ മേഖലകളുമായി ബന്ധപ്പെട്ട് കാര്യക്ഷമവും മാതൃകാപരവുമായ പ്രവർത്തനങ്ങൾ നടത്തിവരുന്നതിൻ്റെ അടിസ്ഥാനത്തിൽ മയ്യിൽ ഗ്രാമപഞ്ചായത്തിൽ കയരളം നോർത്ത് എ.എൽ.പി. സ്കൂളിനെ എ പ്ലസ് ഗ്രേഡോടെ ഹരിത വിദ്യാലയമായി പ്രഖ്യാപിച്ചു.
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.ടി. രാമചന്ദ്രൻ പ്രഖ്യാപനം നടത്തി സാക്ഷ്യപത്രം കൈമാറി. ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എം ഭരതൻ അധ്യക്ഷനായി. പ്രധാനധ്യാപിക എം ഗീത സ്വാഗതവും വി.സി. മുജീബ് നന്ദിയും പറഞ്ഞു.
Kayaralam North A.L.P.