---
title: "യുവതിയെ വീട്ടു കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി "
english_title: "Found dead "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/246228/found-dead"
published_at: "2024-10-30T15:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6722090007257_6721f0c33523d_hfgh.jpg"
keywords: []
---

# യുവതിയെ വീട്ടു കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി 

> **Lead Summary:** പാനൂർ: കുന്നോത്തുപറമ്പിൽ ഭർതൃമതി വീട്ടു കിണറ്റിൽ മരിച്ചനിലയിൽ കണ്ടെത്തി.പാനൂർ താഴെ കുന്നോത്തുപറമ്പിലെ കൂളിച്ചാലിൽ ലക്ഷ്യ നിവാസിൽ നിമിഷയെയാണ് ഇന്ന് രാവിലെ വീട്ട് കിണറ്റിൽ മരിച്ചനിലയിൽ കണ്ടെത്തിയത്.രാവിലെ നിമിഷയെ കാണാതായതിനെ തുടർന്ന് തിരച്ചിൽ നടത്തുകയായിരുന്നു.

## Article Content

പാനൂർ: കുന്നോത്തുപറമ്പിൽ ഭർതൃമതി വീട്ടു കിണറ്റിൽ മരിച്ചനിലയിൽ കണ്ടെത്തി.പാനൂർ താഴെ കുന്നോത്തുപറമ്പിലെ കൂളിച്ചാലിൽ ലക്ഷ്യ നിവാസിൽ നിമിഷയെയാണ് ഇന്ന് രാവിലെ വീട്ട് കിണറ്റിൽ മരിച്ചനിലയിൽ കണ്ടെത്തിയത്.രാവിലെ നിമിഷയെ കാണാതായതിനെ തുടർന്ന് തിരച്ചിൽ നടത്തുകയായിരുന്നു.

പാനൂർ അഗ്നിശമന സേന അസി. സ്റ്റേഷൻ ഓഫീസർ കെ. അനിൽ കുമാറിൻ്റെ നേതൃത്വത്തിൽ അഗ്നി ശമന സേനയെത്തി മൃതദേഹം പുറത്തെടുക്കുകയായിരുന്നു. പൊലീസ് ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി തലശേരി ജനറൽ ആശുപത്രിയിലേക്ക് മാറ്റി.

ഭർത്താവ് : പ്രവാസിയായ, അനിൽകുമാർ. മക്കൾ: റോണക്, രൺവിത് (ഇരുവരും വിദ്യാർത്ഥികൾ, കൊളവല്ലൂർ യു.പി. സ്‌കൂൾ). സംഭവത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/246228/found-dead)