നവീൻ ബാബുവിൻ്റെ ആത്മഹത്യ; കലക്ടരുടെ പങ്കും അന്വേഷിക്കണം: അബ്ദുൽ കരീം ചേലേരി

നവീൻ ബാബുവിൻ്റെ ആത്മഹത്യ; കലക്ടരുടെ പങ്കും അന്വേഷിക്കണം: അബ്ദുൽ കരീം ചേലേരി
Oct 30, 2024 12:33 PM | By Sufaija PP

എ.ഡി.എം. നവീൻ ബാബു ആത്മഹത്യ ചെയ്യാനിടയായ കലക്ട്രേറ്റിലെ യാത്രയയപ്പു യോഗത്തിൽ ജില്ലാ കലക്ടർ സ്വീകരിച്ച കുറ്റകരമായ മൗനത്തെ സംബന്ധിച്ചും തുടർന്ന് അദ്ദേഹം പോലീസിന് നൽകിയ മൊഴി സംബന്ധിച്ചും അതിന് പിന്നിലെ ഗൂഢാലോചനയെ കുറിച്ചും സമഗ്രമായ അന്വേഷണം നടത്തണമെന്നും അതിന് ജില്ലാ കലക്ടരെ തൽസ്ഥാനത്ത് നിന്ന് നീക്കം ചെയ്യണമെന്നും മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് അഡ്വ. അബ്ദുൽ കരീം ചേലേരി.

ക്ഷണിക്കപ്പെടാത്ത യോഗത്തിലേക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് വരുന്നതും അതിൽ അവർ പറയാൻ ഉദ്ദേശിക്കുന്നത് മുൻകൂട്ടി അറിഞ്ഞതും അത് പറയുന്നത് ശരിയല്ലെന്ന് അവരെ വിലക്കിയതുമായി കലക്ടർ നൽകിയ മൊഴിയിലുണ്ട്. എന്നിട്ടും ഒരു ഉദ്യോഗസ്ഥനെ നിന്ദ്യമായി അപഹസിക്കുന്ന വിധത്തിൽ പി.പി. ദിവ്യ സംസാരിച്ചപ്പോൾ കലക്ടർ തടഞ്ഞില്ലെന്ന് മാത്രമല്ല കുറ്റകരമായ മൗനം ദീക്ഷിക്കുകയാണുണ്ടായത്. തുടർന്ന് എഡിഎമ്മിൻ്റെ ആത്മഹത്യക്ക് ശേഷം മാധ്യമങ്ങൾക്ക് അഭിമുഖം നൽകിയപ്പോഴോ ജീവനക്കാരുമായി സംവദിച്ചപ്പോഴോ പറയാത്ത ഒരു മൊഴിയാണ് ജില്ലാ കലക്ടർ പോലീസിന് നൽകിയത്. മാത്രവുമല്ല, എഡിഎമ്മിൻ്റെ മരണശേഷം സർക്കാറിന് നൽകിയ റിപ്പോർട്ടിലോ ലാൻ്റ് റവന്യൂ ജോയൻ്റ് കമ്മീഷണർക്ക് നൽകിയ മൊഴിയിലോ കലക്ടർ അത്തരമൊരു പരാമർശം നടത്തിയിട്ടില്ല. സ്വാഭാവികമായും അതിന് ശേഷം പോലീസിന് നൽകിയ മൊഴിയിലാണ് മരണപ്പെട്ട ഒരാളെ കുറിച്ച്, കേസന്വേഷണത്തെ തന്നെ ബാധിക്കാവുന്ന വിധത്തിൽ തനിക്ക് തെറ്റുപറ്റിയെന്ന വിധത്തിൽ എഡിഎം കുറ്റസമ്മതം നടത്തിയെന്ന് കലക്ടർ പറഞ്ഞത്. അത്തരമൊഴി യെ കുറിച്ച് ദിവ്യയുടെ അഭിഭാഷകൻ മുൻകൂർ ജാമ്യാപേക്ഷയുടെ വിചാരണ വേളയിൽ കോടതിയിൽ പരാമർശിക്കുകയുമുണ്ടായി.ഇത് വലിയൊരു ഗൂഢാലോചനയിലേക്ക് വെളിച്ചം വീശുന്നതാണ്. എഡിഎമ്മിൻ്റെ ആത്മഹത്യക്ക് ശേഷം കണ്ണൂരിലെത്തിയ മുഖ്യമന്ത്രിയെ രാത്രി അദ്ദേഹത്തിൻ്റെ വസതിയിലെത്തി കലക്ടർ കണ്ടത് ഇതോടൊന്നിച്ച് കൂട്ടിവായിക്കണം.

സ്വന്തം വകുപ്പ് മന്ത്രിക്ക് പോലും വിശ്വാസമില്ലാത്ത ഒരാളാണ് ജില്ലാ കലക്ടരുടെ പദവിയിലിരിക്കുന്നത്. അതുകൊണ്ടാണ്, കഴിഞ്ഞ ദിവസം കണ്ണൂരിലെത്തിയ റവന്യൂ മന്ത്രി കലക്ടരുടെ സാന്നിദ്ധ്യമുള്ള പരിപാടികൾ ഒഴിവാക്കിയതും മറ്റൊരു പരിപാടിയിൽ പങ്കെടുത്തതും. അത്തരത്തിൽ പൊതു സമൂഹത്തിനും റവന്യൂ മന്ത്രിക്ക് തന്നെയും അനഭിമതനായ ജില്ലാ കലക്ടരെ സ്ഥാനത്ത് നിന്ന് മാറ്റി, ഇതിന് പിന്നിലെ സകല ഗൂഢാലോചനകളെ കുറിച്ചും അന്വേഷിക്കണമെന്ന് അബ്ദുൽ കരീം ചേലേരി ആവശ്യപ്പെട്ടു.

Collector's role should also be investigated: Abdul Karim Cheleri

Next TV

Related Stories
എം ഡി എം എയുമായി രണ്ടുപേർ തളിപ്പറമ്പ് പോലീസിന്റെ പിടിയിലായി

Nov 28, 2024 08:56 PM

എം ഡി എം എയുമായി രണ്ടുപേർ തളിപ്പറമ്പ് പോലീസിന്റെ പിടിയിലായി

എം ഡി എം എയുമായി രണ്ടുപേർ തളിപ്പറമ്പ് പോലീസിന്റെ...

Read More >>
കെട്ടിട നിർമ്മാണ പ്രവർത്തി ഉദ്ഘാടനം ചെയ്തു

Nov 28, 2024 08:50 PM

കെട്ടിട നിർമ്മാണ പ്രവർത്തി ഉദ്ഘാടനം ചെയ്തു

കെട്ടിട നിർമ്മാണ പ്രവർത്തി ഉദ്ഘാടനം...

Read More >>
പറശ്ശിനിക്കടവ് മുത്തപ്പന്റേതെന്ന പേരില്‍ വില്‍ക്കപ്പെടുന്ന അരവണ വ്യാജമെന്ന് ക്ഷേത്രം

Nov 28, 2024 07:00 PM

പറശ്ശിനിക്കടവ് മുത്തപ്പന്റേതെന്ന പേരില്‍ വില്‍ക്കപ്പെടുന്ന അരവണ വ്യാജമെന്ന് ക്ഷേത്രം

പറശ്ശിനിക്കടവ് മുത്തപ്പന്റേതെന്ന പേരില്‍ വില്‍ക്കപ്പെടുന്ന അരവണ വ്യാജമെന്ന്...

Read More >>
പരിയാരം പ്രസ്‌ക്ലബ്ബിന്റെ നവീകരിച്ച ഓഫീസ്  ഉദ്ഘാടനം നാളെ

Nov 28, 2024 06:57 PM

പരിയാരം പ്രസ്‌ക്ലബ്ബിന്റെ നവീകരിച്ച ഓഫീസ് ഉദ്ഘാടനം നാളെ

പരിയാരം പ്രസ്‌ക്ലബ്ബിന്റെ നവീകരിച്ച ഓഫീസ് ഉദ്ഘാടനം മുകളില്‍ നാളെ(...

Read More >>
സംസ്ഥാനത്തെ ഐടിഐകളില്‍ വനിത ട്രെയിനികള്‍ക്ക് മാസത്തില്‍ രണ്ടുദിവസം ആര്‍ത്തവ അവധി

Nov 28, 2024 06:53 PM

സംസ്ഥാനത്തെ ഐടിഐകളില്‍ വനിത ട്രെയിനികള്‍ക്ക് മാസത്തില്‍ രണ്ടുദിവസം ആര്‍ത്തവ അവധി

സംസ്ഥാനത്തെ ഐടിഐകളില്‍ വനിത ട്രെയിനികള്‍ക്ക് മാസത്തില്‍ രണ്ടുദിവസം ആര്‍ത്തവ...

Read More >>
വഖഫ് ബോര്‍ഡിന്റെ കാലാവധി നീട്ടി ഹൈക്കോടതി

Nov 28, 2024 06:49 PM

വഖഫ് ബോര്‍ഡിന്റെ കാലാവധി നീട്ടി ഹൈക്കോടതി

വഖഫ് ബോര്‍ഡിന്റെ കാലാവധി നീട്ടി...

Read More >>
Top Stories










GCC News