തെറ്റ് പറ്റിയെന്ന് എഡിഎം പറഞ്ഞതായി കളക്ടറുടെ മൊഴിയുണ്ട്; ജാമ്യ ഹർജിയിൽ പുതിയ വാദങ്ങളുമായി പി.പി ദിവ്യ

തെറ്റ് പറ്റിയെന്ന് എഡിഎം പറഞ്ഞതായി കളക്ടറുടെ മൊഴിയുണ്ട്; ജാമ്യ ഹർജിയിൽ പുതിയ വാദങ്ങളുമായി പി.പി ദിവ്യ
Oct 30, 2024 11:00 AM | By Sufaija PP

കണ്ണൂര്‍: എഡിഎമ്മിന്‍റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസില്‍ റിമാന്‍റിലുള്ള പി.പി ദിവ്യ ജാമ്യാപേക്ഷയുമായി ഇന്ന് തലശ്ശേരി കോടതിയെ സമീപിക്കും. കണ്ണൂർ കളക്ടറുടെ മൊഴിയടക്കമുള്ളവയാണ് ജാമ്യത്തിനായി ദിവ്യയുടെ പുതിയ വാദങ്ങൾ. തെറ്റ് പറ്റിയെന്ന് എഡിഎം പറഞ്ഞതായി കളക്ടറുടെ മൊഴിയുണ്ട്. എന്താണ് തെറ്റ് എന്ന് അന്വേഷണ സംഘം ചോദിക്കാത്തതെന്ത്‌?

പ്രശാന്തിനെ സസ്പെൻഡ് ചെയ്തുള്ള സർക്കാർ ഉത്തരവ് കൈക്കൂലി ആരോപണം ശരിവെക്കുന്നതാണെന്നും പ്രശാന്തിന്‍റെ മൊഴി കോടതിയിൽ പരാമർശിക്കാത്തത് എന്തുകൊണ്ടാണെന്നും ദിവ്യ ചോദിക്കുന്നു. ഇതിന് പിന്നിൽ ആസൂത്രിത നീക്കമുണ്ടെന്നാണ് വാദം.

അതേസമയം ദിവ്യയുടെ ജാമ്യഹര്‍ജിയെ നവീന്‍റെ കുടുംബം എതിര്‍ക്കും. ഇന്ന് ജാമ്യ ഹര്‍ജി സമര്‍പ്പിച്ചാലും നാളെ കോടതി അവധിയായതിനാല്‍ മറ്റന്നാള്‍ വാദം കേള്‍ക്കാനാണ് സാധ്യത. അതിനിടെ സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് ഇന്ന് ചേരും. ദിവ്യക്കെതിരെ സംഘടനാ നടപടി എടുക്കുന്ന കാര്യത്തില്‍ ഇന്ന് തീരുമാനമുണ്ടായേക്കും.

PP Divya with new arguments

Next TV

Related Stories
ഹൈറിച്ച് സാമ്പത്തിക തട്ടിപ്പ്: തളിപ്പറമ്പിൽ രണ്ട് കേസുകൾ കൂടി രജിസ്റ്റർ ചെയ്തു

Oct 30, 2024 12:40 PM

ഹൈറിച്ച് സാമ്പത്തിക തട്ടിപ്പ്: തളിപ്പറമ്പിൽ രണ്ട് കേസുകൾ കൂടി രജിസ്റ്റർ ചെയ്തു

ഹൈറിച്ച് സാമ്പത്തിക തട്ടിപ്പ്: തളിപ്പറമ്പിൽ രണ്ട് കേസുകൾ കൂടി രജിസ്റ്റർ...

Read More >>
നവീൻ ബാബുവിന്റെ മരണം: ചോദ്യം ചെയ്യലിനിടെ കളക്ടർ ക്ഷണിച്ചിട്ടാണ് താൻ വന്നതെന്ന വാദത്തിൽ ഉറച്ച് പി പി ദിവ്യ

Oct 30, 2024 12:37 PM

നവീൻ ബാബുവിന്റെ മരണം: ചോദ്യം ചെയ്യലിനിടെ കളക്ടർ ക്ഷണിച്ചിട്ടാണ് താൻ വന്നതെന്ന വാദത്തിൽ ഉറച്ച് പി പി ദിവ്യ

നവീൻ ബാബുവിന്റെ മരണം: ചോദ്യം ചെയ്യലിനിടെ കളക്ടർ ക്ഷണിച്ചിട്ടാണ് താൻ വന്നതെന്ന വാദത്തിൽ ഉറച്ച് പി പി...

Read More >>
നവീൻ ബാബുവിൻ്റെ ആത്മഹത്യ; കലക്ടരുടെ പങ്കും അന്വേഷിക്കണം: അബ്ദുൽ കരീം ചേലേരി

Oct 30, 2024 12:33 PM

നവീൻ ബാബുവിൻ്റെ ആത്മഹത്യ; കലക്ടരുടെ പങ്കും അന്വേഷിക്കണം: അബ്ദുൽ കരീം ചേലേരി

നവീൻ ബാബുവിൻ്റെ ആത്മഹത്യ;കലക്ടരുടെ പങ്കും അന്വേഷിക്കണം: അബ്ദുൽ കരീം...

Read More >>
മഞ്ഞപ്പിത്തം; സാഹിറിന് പിറകെ സഹോദരന്‍ അന്‍വറും മരിച്ചു.

Oct 30, 2024 08:04 AM

മഞ്ഞപ്പിത്തം; സാഹിറിന് പിറകെ സഹോദരന്‍ അന്‍വറും മരിച്ചു.

മഞ്ഞപ്പിത്തം; സാഹിറിന് പിറകെ സഹോദരന്‍ അന്‍വറും...

Read More >>
അംഗൻവാടി ഹെൽപ്പർമാർക്ക് ദുരന്തനിവാര ന പരിശീലന ക്ലാസ്സ് സംഘടിപ്പിച്ചു

Oct 29, 2024 10:01 PM

അംഗൻവാടി ഹെൽപ്പർമാർക്ക് ദുരന്തനിവാര ന പരിശീലന ക്ലാസ്സ് സംഘടിപ്പിച്ചു

അംഗൻവാടി ഹെൽപ്പർമാർക്ക് ദുരന്തനിവാര ന പരിശീലന ക്ലാസ്സ്...

Read More >>
പഞ്ചഗുസ്തി ജേതാവിന് പാമ്പുരുത്തി പൗരാവലി സ്വീകരണം നൽകി

Oct 29, 2024 09:58 PM

പഞ്ചഗുസ്തി ജേതാവിന് പാമ്പുരുത്തി പൗരാവലി സ്വീകരണം നൽകി

പഞ്ചഗുസ്തി ജേതാവിന് പാമ്പുരുത്തി പൗരാവലി സ്വീകരണം...

Read More >>
Top Stories