---
title: "അംഗൻവാടി ഹെൽപ്പർമാർക്ക് ദുരന്തനിവാര ന പരിശീലന ക്ലാസ്സ് സംഘടിപ്പിച്ചു"
english_title: "Class "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/246068/class"
published_at: "2024-10-29T22:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67210de568b9a_IMG-20241029-WA0271.jpg"
keywords: []
---

# അംഗൻവാടി ഹെൽപ്പർമാർക്ക് ദുരന്തനിവാര ന പരിശീലന ക്ലാസ്സ് സംഘടിപ്പിച്ചു

> **Lead Summary:** തളിപ്പറമ്പ: വനിത ശിശു വികസന വകുപ്പിൻ്റെ നേതൃത്വത്തിൽ അംഗൻവാടി ഹെൽപ്പർമാർക്ക് ദുരന്തനിവാര ന പരിശീലന ക്ലാസ്സ് സംഘടിപ്പിച്ചു .

## Article Content

തളിപ്പറമ്പ: വനിത ശിശു വികസന വകുപ്പിൻ്റെ നേതൃത്വത്തിൽ അംഗൻവാടി ഹെൽപ്പർമാർക്ക് ദുരന്തനിവാര ന പരിശീലന ക്ലാസ്സ് സംഘടിപ്പിച്ചു .

പട്ടുവം മുറിയാത്തോട്ടെ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടന്ന പരിശീലന ക്ലാസ്സിൽതളിപ്പറമ്പ ചൈൽഡ് ഡവലപ്മെൻ്റ് പ്രൊജക്ട് ഓഫീസർ രേണുക പാറയിൽ അധ്യക്ഷത വഹിച്ചു . തളിപ്പറമ്പ ഫയർ ആൻ്റ് റെസ്ക്യു സ്റ്റേഷനിലെ അസി: സ്റ്റേഷൻ ഓഫീസർ പി കെ ജയരാജൻ പരിശീലന ക്ലാസ്സെടുത്തു .

വനിത ശിശു വികസന ഓഫീസിലെ ജെൻഡർ സ്പെഷലിസ്റ്റ് അരുൺ കെ തമ്പാൻ സ്വാഗതവുംപട്ടുവം ഗ്രാമ പഞ്ചായത്ത് ഐ സി ഡി എസ് സൂപ്രവൈസർ കെ പങ്കജാക്ഷി നന്ദിയും പറഞ്ഞു .വനിത ശിശു വികസന വകുപ്പിൻ്റെ കീഴിലുള്ള തളിപ്പറമ്പ അഡീഷണൽ ഒന്ന് പ്രൊജക്ടിൽ വരുന്ന തളിപ്പറമ്പ , ആന്തൂർ നഗരസഭ പരിധി യിലെയും പട്ടുവം, കടന്നപ്പള്ളി - പാണപ്പുഴ ഗ്രാമപഞ്ചായത്ത് പരിധിയിലെയും 95 അംഗൻവാടികളിലെ ഹെൽപ്പർമാർ പരിശീലന ക്ലാസ്സിൽ പങ്കെടുത്തു .

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/246068/class)