പി പി ദിവ്യയുടെ അറസ്റ്റ് ആവശ്യപ്പെട്ട് കണ്ണൂരിൽ ബിജെപി പ്രതിഷേധം

പി പി ദിവ്യയുടെ അറസ്റ്റ് ആവശ്യപ്പെട്ട് കണ്ണൂരിൽ ബിജെപി പ്രതിഷേധം
Oct 28, 2024 05:19 PM | By Sufaija PP

കണ്ണൂർ: സിറ്റി പോലീസ് കമ്മീഷണർ ഓഫീസിലേക്ക് ബി ജെ പി നടത്തിയ മാർച്ചിൽ സംഘർഷം.എഡിഎം ആയിരുന്ന നവീൻ ബാബുവിന്റെ ദുരൂഹ മരണത്തിന്‌ ഉത്തരവാദിയായ പി.പി ദിവ്യയെ അറസ്റ്റ് ചെയ്യുക, പോലീസ് അന്വേഷണത്തിലെ കള്ളക്കളി അവസാനിപ്പിക്കുക, നവീൻ ബാബുവിന്റെ മരണത്തിൽ ജൂഡീഷ്യൽ അന്വേഷണം പ്രഖ്യാപിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് ബിജെപി കണ്ണൂർ ജില്ല സംയുക്ത മോർച്ചകളുടെ നേതൃത്വത്തിൽ പോലീസ് കമ്മീഷണർ ഓഫീസിലേക്ക് നടത്തിയ പ്രതിഷേധ മാർച്ചിലായിരുന്നു സംഘർഷം. ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ച പ്രവർത്തകർക്കു നേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു.

പ്രവർത്തകർ പോലീസിനുനേരേ കൊടി കമ്പുകൾ വലിച്ചെറിഞ്ഞു. തുടർന്ന് ബിജെപി സംസ്ഥാന സെക്രട്ടറി അഡ്വ. കെ പി പ്രകാശ് ബാബു പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് എൻ ഹരിദാസ് അധ്യക്ഷനായി. നേതാക്കളായ വിജയൻ വട്ടിപ്രം , എം ആർ സുരേഷ്എന്നിവർ സംസാരിച്ചു. മാർച്ചിന് വിവിധ മോർച്ച നേതാക്കളായ പി സത്യപ്രകാശൻ മാസ്റ്റർ,സി രഘുനാഥ്,അരുൺ തോമസ്, അരുൺ ഭരത്, റീന മനോഹരൻ , രാജൻ പുതുക്കുടി,സജേഷ് , പി ബിജു, സംഗീത മോഹൻ എന്നിവർ നേതൃത്വം നൽകി.

BJP protests

Next TV

Related Stories
എം ഡി എം എയുമായി രണ്ടുപേർ തളിപ്പറമ്പ് പോലീസിന്റെ പിടിയിലായി

Nov 28, 2024 08:56 PM

എം ഡി എം എയുമായി രണ്ടുപേർ തളിപ്പറമ്പ് പോലീസിന്റെ പിടിയിലായി

എം ഡി എം എയുമായി രണ്ടുപേർ തളിപ്പറമ്പ് പോലീസിന്റെ...

Read More >>
കെട്ടിട നിർമ്മാണ പ്രവർത്തി ഉദ്ഘാടനം ചെയ്തു

Nov 28, 2024 08:50 PM

കെട്ടിട നിർമ്മാണ പ്രവർത്തി ഉദ്ഘാടനം ചെയ്തു

കെട്ടിട നിർമ്മാണ പ്രവർത്തി ഉദ്ഘാടനം...

Read More >>
പറശ്ശിനിക്കടവ് മുത്തപ്പന്റേതെന്ന പേരില്‍ വില്‍ക്കപ്പെടുന്ന അരവണ വ്യാജമെന്ന് ക്ഷേത്രം

Nov 28, 2024 07:00 PM

പറശ്ശിനിക്കടവ് മുത്തപ്പന്റേതെന്ന പേരില്‍ വില്‍ക്കപ്പെടുന്ന അരവണ വ്യാജമെന്ന് ക്ഷേത്രം

പറശ്ശിനിക്കടവ് മുത്തപ്പന്റേതെന്ന പേരില്‍ വില്‍ക്കപ്പെടുന്ന അരവണ വ്യാജമെന്ന്...

Read More >>
പരിയാരം പ്രസ്‌ക്ലബ്ബിന്റെ നവീകരിച്ച ഓഫീസ്  ഉദ്ഘാടനം നാളെ

Nov 28, 2024 06:57 PM

പരിയാരം പ്രസ്‌ക്ലബ്ബിന്റെ നവീകരിച്ച ഓഫീസ് ഉദ്ഘാടനം നാളെ

പരിയാരം പ്രസ്‌ക്ലബ്ബിന്റെ നവീകരിച്ച ഓഫീസ് ഉദ്ഘാടനം മുകളില്‍ നാളെ(...

Read More >>
സംസ്ഥാനത്തെ ഐടിഐകളില്‍ വനിത ട്രെയിനികള്‍ക്ക് മാസത്തില്‍ രണ്ടുദിവസം ആര്‍ത്തവ അവധി

Nov 28, 2024 06:53 PM

സംസ്ഥാനത്തെ ഐടിഐകളില്‍ വനിത ട്രെയിനികള്‍ക്ക് മാസത്തില്‍ രണ്ടുദിവസം ആര്‍ത്തവ അവധി

സംസ്ഥാനത്തെ ഐടിഐകളില്‍ വനിത ട്രെയിനികള്‍ക്ക് മാസത്തില്‍ രണ്ടുദിവസം ആര്‍ത്തവ...

Read More >>
വഖഫ് ബോര്‍ഡിന്റെ കാലാവധി നീട്ടി ഹൈക്കോടതി

Nov 28, 2024 06:49 PM

വഖഫ് ബോര്‍ഡിന്റെ കാലാവധി നീട്ടി ഹൈക്കോടതി

വഖഫ് ബോര്‍ഡിന്റെ കാലാവധി നീട്ടി...

Read More >>
Top Stories

News Roundup

GCC News