പൗഡർ ഉപയോഗിച്ചവർക്ക് ക്യാൻസർ, ജോൺസൺ ആൻഡ് ജോൺസൺ നഷ്ടപരിഹാരം നൽകേണ്ടത് 124 കോടി

പൗഡർ ഉപയോഗിച്ചവർക്ക് ക്യാൻസർ, ജോൺസൺ ആൻഡ് ജോൺസൺ നഷ്ടപരിഹാരം നൽകേണ്ടത് 124 കോടി
Oct 16, 2024 04:41 PM | By Sufaija PP

നാം ഉപയോഗിക്കുന്ന ടാല്‍കം പൗഡറുകള്‍ സുരക്ഷിതമോ..? ഭയപ്പെടുത്തുന്ന ഒരു വാര്‍ത്തയാണ് അമേരിക്കയില്‍ നിന്ന് മൂന്ന് വര്‍ഷം മുമ്പ് പുറത്ത് വന്നത്. കുട്ടികള്‍ക്ക് വേണ്ടി ടാല്‍കം പൗഡര്‍ നിര്‍മിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ കമ്പനികളിലൊന്നായ ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ ഉപയോഗിച്ചതിന്‍റെ ഫലമായി ക്യാന്‍സര്‍ ബാധിച്ചെന്ന പരാതിയുമായി ഒരു വ്യക്തി 2021ല്‍ രംഗത്തെത്തിയിരുന്നു. ഇപ്പോള്‍ ആ പരാതിക്കാരന് നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവിട്ടിരിക്കുകയാണ് യുഎസ് കോടതി. 124 കോടി രൂപ നഷ്ടപരിഹാരമായി നല്‍കാനാണ് വിധി. ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ ടാല്‍കം പൗഡര്‍ ഉപയോഗിച്ചതിനെത്തുടര്‍ന്ന് അപൂര്‍വമായ അര്‍ബുദമായ മെസോതെലിയോമ തനിക്ക് ബാധിച്ചുവെന്നായിരുന്നു പരാതിക്കാരന്‍റെ ആരോപണം.

വര്‍ഷങ്ങളായി താന്‍ ഉപയോഗിച്ചിരുന്ന ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സന്‍റെ ബേബി പൗഡര്‍ ശ്വസിച്ചാണ് തനിക്ക് അസുഖം വന്നതെന്ന് പരാതിക്കാരന്‍ കോടതിയെ അറിയിച്ചു. ശരീരത്തിന് ഹാനികരമായ ആസ്ബറ്റോസിന്‍റെ സാന്നിധ്യമാണ് മെസോതെലിയോമ എന്ന അര്‍ബുദത്തിന് കാരണമാകുന്നത്. ശ്വാസകോശത്തിന്‍റെയും മറ്റ് അവയവങ്ങളുടെയും പാളിയെ ബാധിക്കുന്ന തരത്തിലുള്ളതാണ് ഈ അര്‍ബുദം. ആസ്ബറ്റോസ് അടങ്ങിയ ഒരു ഉല്‍പ്പന്നം അറിഞ്ഞുകൊണ്ട് വിറ്റതിന് ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണെ ശിക്ഷിച്ചതില്‍ സന്തോഷമുണ്ടെന്ന് പരാതിക്കാരന്‍റെ അഭിഭാഷകന്‍ പറഞ്ഞു.

നഷ്ടപരിഹാരമായി 124 കോടി രൂപ നല്‍കുന്നതിന് പുറമേ കമ്പനിയുടെ മേല്‍ ശിക്ഷാനടപടികള്‍ ചുമത്താനും കോടതി ശുപാര്‍ശ ചെയ്തിട്ടുണ്ട്. വിധിക്കെതിരെ അപ്പീല്‍ പോകുമെന്ന് കമ്പനി അറിയിച്ചു. തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ സുരക്ഷിതമാണെന്നും ആസ്ബറ്റോസ് അടങ്ങിയിട്ടില്ലെന്നും ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ വ്യക്തമാക്കി. അതേ സമയം ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ നേരിടുന്ന നിരവധി നിയമ പോരാട്ടങ്ങളില്‍ ഒന്ന് മാത്രമാണ് ഈ കേസ്. അണ്ഡാശയ കാന്‍സറിനും മറ്റ് ഗൈനക്കോളജിക്കല്‍ ക്യാന്‍സറിനും കാരണമായെന്ന് ആരോപിക്കുന്ന 62,000-ത്തിലധികം പരാതികളാണ് ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ നേരിടുന്നത്.

Johnson & Johnson

Next TV

Related Stories
നീലേശ്വരം അഴിത്തലയിൽ മത്സ്യബന്ധന ബോട്ട് മറിഞ്ഞ് ഒരാൾ മരിച്ചു

Oct 16, 2024 06:46 PM

നീലേശ്വരം അഴിത്തലയിൽ മത്സ്യബന്ധന ബോട്ട് മറിഞ്ഞ് ഒരാൾ മരിച്ചു

നീലേശ്വരം അഴിത്തലയിൽ മത്സ്യബന്ധന ബോട്ട് മറിഞ്ഞ് ഒരാൾ മരിച്ചു...

Read More >>
ഓറഞ്ച് അലർട്ട് പിൻവലിച്ചു ;  രണ്ട്  ജില്ലകളിലൊഴികെ എല്ലായിടത്തും യെല്ലോ അലർട്ട്

Oct 16, 2024 04:36 PM

ഓറഞ്ച് അലർട്ട് പിൻവലിച്ചു ; രണ്ട് ജില്ലകളിലൊഴികെ എല്ലായിടത്തും യെല്ലോ അലർട്ട്

ഓറഞ്ച് അലർട്ട് പിൻവലിച്ചു ; രണ്ട് ജില്ലകളിലൊഴികെ എല്ലായിടത്തും യെല്ലോ...

Read More >>
പി പി ദിവ്യ രാജിവെക്കണമെന്നാവശ്യപ്പെട്ട് ബിജെപി പ്രവർത്തകർ ദിവ്യയുടെ വീട്ടിലേക്ക് മാർച്ച് നടത്തി

Oct 16, 2024 04:32 PM

പി പി ദിവ്യ രാജിവെക്കണമെന്നാവശ്യപ്പെട്ട് ബിജെപി പ്രവർത്തകർ ദിവ്യയുടെ വീട്ടിലേക്ക് മാർച്ച് നടത്തി

പി പി ദിവ്യ രാജിവെക്കണമെന്നാവശ്യപ്പെട്ട് ബിജെപി പ്രവർത്തകർ ദിവ്യയുടെ വീട്ടിലേക്ക് മാർച്ച്...

Read More >>
മഞ്ചേശ്വരം കോഴക്കേസിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനെ കുറ്റവിമുക്തനാക്കിയ ഉത്തരവിന് സ്റ്റേ

Oct 16, 2024 04:24 PM

മഞ്ചേശ്വരം കോഴക്കേസിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനെ കുറ്റവിമുക്തനാക്കിയ ഉത്തരവിന് സ്റ്റേ

മഞ്ചേശ്വരം കോഴക്കേസിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനെ കുറ്റവിമുക്തനാക്കിയ ഉത്തരവിന്...

Read More >>
സംസ്ഥാനത്ത് മൂന്ന് ദിവസം കൂടി അതിശക്ത മഴ മുന്നറിയിപ്പ്

Oct 16, 2024 12:15 PM

സംസ്ഥാനത്ത് മൂന്ന് ദിവസം കൂടി അതിശക്ത മഴ മുന്നറിയിപ്പ്

സംസ്ഥാനത്ത് മൂന്ന് ദിവസം കൂടി അതിശക്ത മഴ...

Read More >>
പുളിമ്പറമ്പ് കണികുന്ന് ഭാഗങ്ങളിൽ പുലിയെ കണ്ടതായി അഭ്യൂഹം, ഫോറസ്റ്റ് അധികൃതർ സ്ഥലം സന്ദർശിച്ചു

Oct 16, 2024 12:14 PM

പുളിമ്പറമ്പ് കണികുന്ന് ഭാഗങ്ങളിൽ പുലിയെ കണ്ടതായി അഭ്യൂഹം, ഫോറസ്റ്റ് അധികൃതർ സ്ഥലം സന്ദർശിച്ചു

പുളിമ്പറമ്പ് കണികുന്ന് ഭാഗങ്ങളിൽ പുലിയെ കണ്ടതായി അഭ്യൂഹം, ഫോറസ്റ്റ് അധികൃതർ സ്ഥലം...

Read More >>
Top Stories

News Roundup

Entertainment News