---
title: "എസ്ടിയു മോട്ടോർ തൊഴിലാളി യൂണിയൻ മാട്ടൂൽ പഞ്ചായത്ത് പ്രവർത്തകസംഗമം സംഘടിപ്പിച്ചു"
english_title: "STU Motor Workers Union"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/242937/stu-motor-workers-union"
published_at: "2024-10-16T12:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/670f5fb951182_news-card.jpg"
keywords: []
---

# എസ്ടിയു മോട്ടോർ തൊഴിലാളി യൂണിയൻ മാട്ടൂൽ പഞ്ചായത്ത് പ്രവർത്തകസംഗമം സംഘടിപ്പിച്ചു

> **Lead Summary:** അസംഘിടിതരും, അരക്ഷിതരുമായിരുന്ന മാട്ടൂലിന്റെ മോട്ടോർ തൊഴിലാളികളിൽ ചേർന്ന് നിൽപ്പിന്റെ സുഗന്ധവും, സുരക്ഷിതത്വത്തിന്റെ കരുത്തും പകർന്നു നൽകിയത് എസ്ടിയു പ്രസ്ഥാനമാണെന്ന് മാട്ടൂൽ പഞ്ചായത്ത്‌ മുസ്ലിം ലീഗ് പ്രസിഡന്റ് നസീർ ബി മാട്ടൂൽ പറഞ്ഞു.മാട്ടൂൽ സൗത്തിൽ എസ്ടിയു മോട്ടോർ തൊഴിലാളി യൂണിയൻ മാട്ടൂൽ പഞ്ചായത്ത്‌ പ്രവർത്തക സംഗമം ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു നസീർ ബി മാട്ടൂൽ.

## Article Content

അസംഘിടിതരും, അരക്ഷിതരുമായിരുന്ന മാട്ടൂലിന്റെ മോട്ടോർ തൊഴിലാളികളിൽ ചേർന്ന് നിൽപ്പിന്റെ സുഗന്ധവും, സുരക്ഷിതത്വത്തിന്റെ കരുത്തും പകർന്നു നൽകിയത് എസ്ടിയു പ്രസ്ഥാനമാണെന്ന് മാട്ടൂൽ പഞ്ചായത്ത്‌ മുസ്ലിം ലീഗ് പ്രസിഡന്റ് നസീർ ബി മാട്ടൂൽ പറഞ്ഞു.മാട്ടൂൽ സൗത്തിൽ എസ്ടിയു മോട്ടോർ തൊഴിലാളി യൂണിയൻ മാട്ടൂൽ പഞ്ചായത്ത്‌ പ്രവർത്തക സംഗമം ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു നസീർ ബി മാട്ടൂൽ.

നാടിന്റെ ഗതാഗത മേഖലയിൽ നിന്നും ഒഴിച്ചു മാറ്റാൻ പറ്റാത്തവരാണ് ഓട്ടോ തൊഴിലാളികൾ, രാത്രിയെന്നോ പകലെന്നോ വിത്യാസമില്ലാതെ സദാ സേവന സന്നദ്ധമായ മനസ്സാണ് ഓട്ടോ തൊഴിലാളികൾക്കുള്ളതെന്നും നസീർ ബി മാട്ടൂൽ പറഞ്ഞു.വിവിധ പരീക്ഷകളിൽ മികച്ച വിജയം കൈവരിച്ച അംഗങ്ങളുടെ മക്കൾക്കുള്ള പ്രത്യേക ഉപഹാരം അബുദാബി മാട്ടൂൽ കെഎംസിസി ജനറൽ സെക്രട്ടറി സിഎംവി ഫത്താഹ് സമ്മാനിച്ചു.യൂണിയനിൽ പുതുതായി അംഗത്വമെടുത്തവർക്ക് ഐഡി കാർഡും ചടങ്ങിൽ വെച്ച് നൽകി.കമ്മിറ്റി വൈസ് പ്രസിഡൻ്റ് ടി പി അബ്ദുൽ റഹിമാൻ അദ്യക്ഷനായിരുന്നു.

എസ്ടിയു മോട്ടോർ തൊഴിലാളി യൂണിയൻ കണ്ണൂർ ജില്ലാ ജനറൽ സെക്രട്ടറി ഇ അബ്ദുൽ റാസിഖ് ,എസ്ടിയു മോട്ടോർ തൊഴിലാളി യൂണിയൻ മാട്ടൂൽ പഞ്ചായത്ത് ട്രഷറർ എം കെ ജലാലുദ്ദീൻ , ടി ബലരമാൻ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/242937/stu-motor-workers-union)