വളപട്ടണം: ഫോണിൽ വിളിച്ച് ഫെഡക്സ് ഏജൻ്റാണെന്ന് വിശേഷിപ്പിച്ച് നിയമ വിരുദ്ധമായി സാധനങ്ങൾ കയറ്റി അയച്ചതിന് മുംബൈ സൈബർ ക്രൈമുമായി ബന്ധപ്പെടണമെന്ന് അറിയിച്ച് പണം തട്ടിയെടുത്തുവെന്ന പരാതിയിൽ സൈബർ തട്ടിപ്പു സംഘത്തിനെതിരെ വളപട്ടണം പോലീസ് കേസെടുത്തു. അലവിൽ പുതിയ പറമ്പയിലെ ടി. ശ്രീവിഷ്ണു (24) വിൻ്റെ പരാതിയിലാണ് വളപട്ടണം പോലീസ് കേസെടുത്തത്.
ഇക്കഴിഞ്ഞ 10 ന് ഉച്ചക്ക് 1.30 മണിക്കാണ് പരാതിക്കാസ്പദമായ സംഭവം.മുംബൈ സൈബർ ക്രൈം ഉദ്യോഗസ്ഥനാണെന്ന് ആൾമാറാട്ടം നടത്തിയ പ്രതി സ്കൈപ് വഴി വിളിച്ചാണ് പരാതിക്കാരനെ കുടുക്കിയത്. വെരിഫൈ ചെയ്യുന്നതിന് പണം അയച്ചുകൊടുക്കണമെന്നും വെരിഫൈ ചെയ്ത ശേഷം പണം തിരികെ അയച്ചു തരാമെന്നും വിശ്വസിപ്പിച്ച് പരാതിക്കാരൻ്റെ അക്കൗണ്ടിൽ നിന്നും രണ്ടു അക്കൗണ്ടുകളിലേക്കായി 3.75 ലക്ഷം രൂപ അയച്ചുകൊടുത്ത ശേഷം തിരികെ തരാതെ വഞ്ചിച്ചുവെന്ന പരാതിയിലാണ് കേസ്.
A case has been registered against the cyber fraud group